ഓപ്പറേഷന്‍ തൂഫാന്‍: കൊച്ചിയിൽ വ്യാപക റെയ്ഡ്, 437 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു
text_fieldsകൊച്ചി: ലഹരി വിരുദ്ധ കാമ്പയിന്‍റെ ഭാഗമായി നടന്നുവരുന്ന ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ വ്യാപക പരിശോധന. സിറ്റി പരിധിയിൽ 90 ഓളം റെയ്ഡുകളാണ് നടത്തിയത്. പരിശോധനയിൽ 437 ഗ്രാം എം.ഡി.എം.എ പിടികൂടി. തൃക്കാക്കര കൊല്ലംകുടിയിലെ ഫ്ലാറ്റിൽ നിന്നാണ് എം.ഡി.എം.എ യുമായി മൂന്ന് പേരെ പിടികൂടിയത്. ഇവരിൽ നിന്ന് ഒരു ലക്ഷം രൂപയും ഒരു ആഡംബരകാറും പിടിച്ചെടുത്തു. പാലക്കാട് കൈതക്കുഴി വാരിയത്ത് വീട്ടിൽ അർജുന്‍(30) കാസർകോട് ചെർക്കളക്കടുത്ത് സ്വദേശി രതീഷ്(33) കളമശ്ശേരി സ്വദേശി ആസിഫ്(36) എന്നിവരെയാണ് പിടികൂടിയത്.
റെയിഡിൽ ആകെ 36 പേരെ അറസ്റ്റ് ചെയ്യുകയും 40 ഓളം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ലഹരി മാഫിയകള്‍ ലക്ഷ‍്യം വക്കുന്ന വിദ്യാഭ‍്യാസ സ്ഥാപനങ്ങളും ആഢംബര ഹോട്ടലുകളും കർശന നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും സിറ്റി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

