Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഓപറേഷന്‍ തൂഫാന്‍’...

‘ഓപറേഷന്‍ തൂഫാന്‍’ കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കണം -മുഖ്യമന്ത്രി

text_fields
bookmark_border
‘ഓപറേഷന്‍ തൂഫാന്‍’ കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കണം -മുഖ്യമന്ത്രി
cancel
camera_alt

ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപറേഷൻ തൂഫാൻ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ശശി തരൂർ എം.പി എന്നിവർ സൗഹൃദ സംഭാഷണത്തിൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​ന​മെ​ന്നും ഈ ​വി​പ​ത്തി​നെ തൂ​ത്തെ​റി​യാ​നു​ള്ള ‘ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ -ദി ​നാ​ര്‍കോ ഹ​ണ്ട്’ ദൗ​ത്യം കേ​ര​ളീ​യ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. യു​വ​ത​യെ മ​യ​ക്കി​ക്കി​ട​ത്തി സ​മൂ​ഹ​ത്തി​ന്‍റെ പു​രോ​ഗ​തി ഇ​ല്ലാ​താ​ക്കു​ക​യാ​ണ് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ള്‍ ചെ​യ്യു​ന്ന​ത്. മ​യ​ക്കു​മ​രു​ന്ന് വ്യാ​പ​നം ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യെ​ന്ന​ത് ദൗ​ര്‍ഭാ​ഗ്യ​ക​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, എ​ക്സൈ​സ് വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍ഹി​ല്‍ സ്കൂ​ളി​ല്‍ നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൗ​ത്യം ന​ട​പ്പാ​ക്കു​ന്ന​തി​ന്​ പൊ​ലീ​സി​ന് സ​ര്‍ക്കാ​റി​ന്‍റെ പൂ​ര്‍ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ​ദ്ധ​തി​യു​ടെ നോ​ഡ​ല്‍ ഓ​ഫി​സ​റാ​യി ഇ​ന്‍റ​ലി​ജ​ന്‍സ് വി​ഭാ​ഗം ഐ.​ജി പു​ട്ട വി​മ​ലാ​ദി​ത്യ​യെ നി​യോ​ഗി​ച്ച​താ​യി ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഇ​ന്‍റ​ലി​ജ​ന്‍സ് ഐ.​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ര്‍ക്കോ​ട്ടി​ക് സെ​ല്ലും ക്രൈം​ബ്രാ​ഞ്ചും ഉ​ള്‍പ്പെ​ടെ പൊ​ലീ​സ് സം​വി​ധാ​നം ജി​ല്ല​ത​ല​ങ്ങ​ളി​ലും താ​ഴേ​ക്കും ല​ഹ​രി​മ​രു​ന്ന് മാ​ഫി​യ​ക​ള്‍ക്കെ​തി​രെ ഊ​ർ​ജ​സ്വ​ല​മാ​യി പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ല്‍ പ​ദ്ധ​തി​യു​ടെ ലോ​ഗോ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ചേ​ര്‍ന്ന് പ്ര​കാ​ശ​നം ചെ​യ്തു. ‘തൂ​ഫാ​ന്‍ വാ​രി​യേ​ഴ്​​സാ​യി’ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍ഥി​നി​ക​ള്‍ക്ക് ര​മേ​ശ് ചെ​ന്നി​ത്ത​ല ബാ​ഡ്ജു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. തൂ​ഫാ​ന്‍ ഫ്ലാ​ഗ്​ വി​ദ്യ​ഭ്യാ​സ മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍ കോ​ട്ട​ണ്‍ ഹി​ല്‍ സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പൊ​ലീ​സ് കേ​ഡ​റ്റു​ക​ള്‍ക്ക്​ കൈ​മാ​റി. മ​ന്ത്രി​മാ​രാ​യ എം. ​ലി​ജു, സി.​പി. ജോ​ണ്‍, ശ​ശി ത​രൂ​ര്‍ എം.​പി, സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ര​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Policechief ministerKerala NewsVD SatheesanKeralaOperation Toofan
News Summary - Kerala should undertake ‘Operation Toofan’ as a united front - Chief Minister
Next Story