ഓപറേഷൻ തൂഫാൻ; 40 ദിവസത്തിനുള്ളിൽ 70 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു -മന്ത്രി രമേശ് ചെന്നിത്തല
text_fieldsചെങ്ങന്നൂർ: ‘ഓപറേഷൻ തൂഫാൻ’ പദ്ധതിയിൽ കേരളത്തിൽ കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ 70 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആറായിരം കേസുകളിലായി ഏഴായിരം പേർ പിടിയിലായെന്നും അദ്ദേഹം പറഞ്ഞു. സർക്കാരുമായി സഹകരിച്ച് ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ലഹരി ചികിത്സ വിഭാഗം നടപ്പാക്കുന്ന ‘ഓപറേഷൻ തൂഫാൻ കെയർ പ്ലസ്’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ടുള്ള ലഹരി വ്യാപനത്തിൽ മാതാപിതാക്കളും അധ്യാപകരും നിതാന്ത ജാഗ്രത പുലർത്തണമെന്നും, ലഹരിക്കെതിരായ പോരാട്ടത്തിൽ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ആശുപത്രികളും അയൽ സംസ്ഥാനങ്ങളും കൈകോർക്കണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. സജി ചെറിയാൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തി. ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ, ജില്ല പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, ഡോ. ഗീവർഗീസ് കെ. മാത്യു, ഡോ. റൂബൻ ജോൺ, എം.വി. ഗോപകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

