189 സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ കമീഷന്റെ മിന്നൽ പരിശോധന; 35 സ്ഥാപനങ്ങൾക്ക് പിഴ
text_fieldsകണ്ണൂർ: ഭക്ഷണശാലകളിൽ പാചക എണ്ണയുടെ അനധികൃത പുനരുപയോഗവും ഗുണനിലവാരമില്ലായ്മയും തടയുന്നതിന് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘ഓപറേഷൻ തെളിമ’ എന്ന പേരിൽ പ്രത്യേക മിന്നൽ പരിശോധന സംഘടിപ്പിച്ചു.
ഭക്ഷണശാലയിൽ പലതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് തടയുക, പാചക എണ്ണയിലെ ടി.പി.സി നിരക്ക് പരിശോധിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമീഷണർ ടി.എസ്. വിനോദ്, അസി. കമീഷണർ എസ്. സംഗീത്, നോഡൽ ഓഫിസർ വിഷ്ണു എസ്. ഷാജി എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ ആറ് സ്ക്വാഡുകളാണ് പരിശോധന നടത്തിയത്. പ്രധാനമായും ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തട്ടുകടകൾ, മറ്റ് പ്രധാനപ്പെട്ട ഭക്ഷണ നിർമാണ യൂനിറ്റുകൾ എന്നിവയാണ് പരിശോധിച്ചത്. വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ 189 സ്ഥാപനത്തിൽ പരിശോധനകൾ നടത്തി. അപാകതകൾ കണ്ടെത്തിയ 35 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും 46 സാമ്പിളുകൾ പരിശോധനക്കായി ലാബിലേക്ക് അയക്കുകയും 110.5 ലിറ്റർ ഉപയോഗിച്ച എണ്ണ നശിപ്പിക്കുകയും ചെയ്തു. ഒരു സ്ഥാപനത്തിനെതിരെ കോടതി നടപടി സ്വീകരിക്കാൻ ശിപാശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

