Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപ്പറേഷൻ സിന്ദൂർ: മന്ത്രിസഭയുടെ നാലാം വാർഷികാഘോഷ പരിപാടികൾ മാറ്റി

text_fields
bookmark_border
Pinarayi Vijayan
cancel

തിരുവനന്തപുരം: 'ഓപ്പറേഷന്‍ സിന്ദൂറി'ന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നാളെ മുതല്‍ (10.05.2025) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മറ്റൊരു സമയത്തേക്ക് മാറ്റാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

സംസ്ഥാന - ജില്ലാതലങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത് നടക്കുന്ന 'മുഖാമുഖം' പരിപാടികള്‍, 'എന്റെ കേരളം' പ്രദര്‍ശന-വിപണന മേളകള്‍, കലാപരിപാടികള്‍, സംസ്ഥാനതലത്തിലുള്ള യുവജന, വനിത, പ്രൊഫഷണലുകള്‍, സാംസ്കാരികം, പട്ടികജാതി-പട്ടികവര്‍ഗ കൂടിക്കാഴ്ച്ചാ യോഗങ്ങളും മാറ്റിവച്ചിട്ടുണ്ട്.

നിലവില്‍ നടന്നുവരുന്ന പ്രദര്‍ശന-വിപണന മേളകള്‍ നിശ്ചയിച്ച തീയതി വരെ തുടരും. എന്നാല്‍, കലാപരിപാടികള്‍ ഉണ്ടാവുകയില്ല.മേഖലാ അവലോകന യോഗങ്ങൾ നിശ്ചയിച്ച തീയതികളില്‍ നടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Operation Sindoor: The fourth anniversary celebrations of the cabinet have been postponed
Next Story