Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഓപറേഷന്‍ റേഞ്ചര്‍’...

‘ഓപറേഷന്‍ റേഞ്ചര്‍’ സക്സസ്; 198 പിടികിട്ടാപ്പുള്ളികൾ അറസ്​റ്റിൽ

text_fields
bookmark_border
‘ഓപറേഷന്‍ റേഞ്ചര്‍’ സക്സസ്;  198 പിടികിട്ടാപ്പുള്ളികൾ അറസ്​റ്റിൽ
cancel

തൃ​ശൂ​ര്‍: കു​റ്റ​വാ​ളി​ക​ളെ കു​ടു​ക്കു​ന്ന​തി​നും ക്രി​മി​ന​ല്‍ സ്വ​ഭാ​വ​മു​ള്ള​വ​രെ നി​യ​ന്ത്രി​ക്കു​ ന്ന​തി​നും പൊ​ലീ​സ് ആ​രം​ഭി​ച്ച ‘ഓ​പ​റേ​ഷ​ന്‍ റേ​ഞ്ച​ര്‍’ വി​ജ​യ​ക​രം. ഈ ​മാ​സം ഒ​ന്നി​നാ​രം​ഭി​ച്ച പ​ദ്ധ​ തി​യു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി പേ​രാ​ണ് കു​ടു​ങ്ങി​യ​തെ​ന്ന് ഡി.​ഐ.​ജി സു​രേ​ന്ദ്ര​ന്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ ത്തി​ല്‍ അ​റി​യി​ച്ചു.
വ​ര്‍ഷ​ങ്ങ​ളാ​യി പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ട 198 പേ​രെ​യും വാ​റ​ൻ​റ്​ കേ​സു​ക​ളി​ലെ 948 പേ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്തു. 165 കു​റ്റ​വാ​ളി​ക​ളു​ടെ പേ​രി​ല്‍ മു ​ന്‍ക​രു​ത​ല്‍ ന​ട​പ​ടി​യും 38 ആ​ളു​ക​ളു​ടെ പേ​രി​ല്‍ ഗു​ണ്ടാ നി​യ​മ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചു. മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളു​ൾ​പ്പെ​ട്ട തൃ​ശൂ​ർ റേ​ഞ്ചി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ടി​രു​ന്ന​വ​രെ​യും വാ​റ​ൻ​റ്​ കേ​സ്​ പ്ര​തി​ക​ളെ​യു​മാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ​ദ്ധ​തി ഇ​ങ്ങ​നെ:

•സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ എ​ല്ലാ കു​റ്റ​വാ​ളി​ക​ളെ​യും തി​രി​ച്ച​റി​യാ​ൻ ന​ട​പ​ടി.
•ഓ​രോ കു​റ്റ​വാ​ളി​യു​ടെ​യും പേ​രി​ല്‍ പ്ര​ത്യേ​ക ഫ​യ​ല്‍.
•ജി​ല്ല​യി​ലെ കു​റ്റ​വാ​ളി​ക​ളു​ടെ- പ്ര​ത്യേ​കി​ച്ച് ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന്, മ​ദ്യ​ക്ക​ട​ത്ത്, മ​ണ്ണ്, മ​ണ​ല്‍ ക​ട​ത്ത്, കൊ​ള്ള​പ്പ​ലി​ശ​ക്കാ​ര്‍- നീ​ക്കം നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​മാ​രു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ സം​വി​ധാ​നം.
•അ​ന്വേ​ഷ​ണ​ത്തി​ലി​രി​ക്കു​ന്ന കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘം.
•പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളു​ടെ​യും അ​റ​സ്​​റ്റ്​ വാ​റ​ൻ​റു​ള്ള​വ​രു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്കി.
•കു​റ്റ​വാ​ളി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യാ​ല്‍ നി​രീ​ക്ഷി​ക്കാ​ന്‍ സം​ഘം.
•അ​വ​സാ​ന പ​ത്തു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ മ​യ​ക്കു​മ​രു​ന്ന്, മ​ണ്ണ്, മ​ണ​ല്‍ക​ട​ത്ത്, മ​ദ്യ​ക്ക​ട​ത്ത്, അ​സാ​ന്‍മാ​ര്‍ഗി​ക കേ​സു​ക​ള്‍ എ​ന്നി​വ​യി​ലു​ള്ള കു​റ്റ​വാ​ളി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി.
•അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഡാ​റ്റാ​ബാ​ങ്ക് ത​യാ​റാ​ക്ക​ല്‍.
•വ​ര്‍ഗീ​യ കേ​സു​ക​ളി​ല്‍പെ​ട്ട​വ​രു​ടെ​യും തീ​വ്ര​വാ​ദ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്ക​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeCrime Newskerala newsOperation Range Success
News Summary - Operation Range success - Kerala news
Next Story