Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓപറേഷൻ സൈ - ഹണ്ട്;...

ഓപറേഷൻ സൈ - ഹണ്ട്; കണ്ണൂരിൽ 24 പേർ അറസ്റ്റിൽ

text_fields
bookmark_border
ഓപറേഷൻ സൈ - ഹണ്ട്; കണ്ണൂരിൽ 24 പേർ അറസ്റ്റിൽ
cancel

കണ്ണൂർ: സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഓപറേഷൻ സൈ-ഹണ്ടിന്‍റെ ഭാഗമായി കണ്ണൂർ സിറ്റി പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ 24 പേർ അറസ്റ്റിലായി. 14 പേരെ റിമാൻഡ് ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇതിന് വേണ്ടി അക്കൗണ്ട് എടുത്തു നൽകിയവരെയും തട്ടിപ്പിൽപ്പെട്ട പണം എ.ടി.എം വഴിയും ചെക്ക് വഴിയും പിൻവലിച്ചവരെയും കേന്ദ്രീകരിച്ചാണു സംസ്ഥാന വ്യാപകമായി ഓപ്റേഷൻ സൈ-ഹണ്ട് 2.0 നടത്തിയത്.

കേരള പൊലീസ് സൈബർ ഓപറേഷൻ വിഭാഗം നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ പരിശോധിച്ചതിൽ കേരളത്തിൽ നിന്നും ഓപറേറ്റ് ചെയ്യുന്ന അക്കൗണ്ടുകളെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.സംസ്ഥാന വ്യാപകമായി നടത്തിയ സൈ-ഹണ്ട് 2.0 ഓപ്പറേഷനിൽ കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ 65 പരിശോധനകൾ നടത്തി.

കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി.നിധിൻരാജിന്റെ നിർദേശപ്രകാരം 24 എഫ്.ഐ.ആറുകൾ റജിസ്റ്റർ ചെയ്തു. കണ്ണൂർ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെയും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനിലെയും ഉദ്യോഗസ്ഥർ ഓപറേഷനിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:operationpeoplehuntkannur
News Summary - Operation Psy-Hunt; 24 people arrested in Kannur
Next Story