Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓപറേഷന്‍ പഞ്ചികിരണ്‍: സബ് രജിസ്ട്രാര്‍ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; ഒന്നര ലക്ഷം പിടിച്ചെടുത്തു

text_fields
bookmark_border
മേശ വിരിപ്പിന്‍റെ അടിയില്‍ നിന്നും റെക്കോർഡ് റൂമിൽ നിന്നും തുക കണ്ടെത്തി
Perumbavoor Sub Registrar Office
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സബ് രജിസ്ട്രാര്‍ ഓഫീസുകളിൽ നിന്നും ഒന്നരലക്ഷത്തോളം രൂപ വിജിലൻസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച 76 ഓഫീസുകളിലാണ് പരിശോധന നടത്തിയത്. മിന്നൽ പരിശോധനയിൽ തിരുവനന്തപുരം ജില്ലയിൽ -12, കൊല്ലം-10, മലപ്പുറം എറണാകുളം ഏഴ് വീതവും കോഴിക്കോട്-ആറ്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ - അഞ്ചു വീതവും, ഇടുക്കി - നാലും, തൃശൂർ, പാലക്കാട് - മൂന്നും, വയനാട്, കാസർഗോഡ് - രണ്ട് വീതവും ഓഫിസുകളാണ് മിന്നൽ പരിശോധന നടത്തിയത്.

മലപ്പുറം വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസില്‍ വൈകീട്ട് അഞ്ചോടെ കയറിവന്ന ഏജന്റിൽ നിന്നും 30,000 രൂപയും, കോഴിക്കോട് ചാത്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഏജന്റിൽനിന്ന് 2,1000 രൂപയും, കാസർകോഡ് സബ് രജിസ്ട്രാര്‍ ഓഫീസിൽ രണ്ട് ഏജന്റിൽ നിന്നും 11,300 രൂപയും, വിജിലന്‍സ് പിടിച്ചെടുത്തു.

പല ഓഫിസുകളിലും റിക്കോർഡ് റൂമിൽനിന്നും തുക കണ്ടെത്തി. പത്തനംതിട്ട റാന്നി റെക്കോര്‍ഡ്‌ റൂമില്‍ നിന്നും നിന്നും ബുക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചനിലയില്‍ 6,740 രൂപയും, എറണാകുളം മട്ടാഞ്ചേരി - 6240, ഒരു കുപ്പി വിദേശ മദ്യവും, ആലപ്പുഴ - 4,000, കോട്ടയം പാമ്പാടി - 3,650, പാലക്കാട് തൃത്താല-1,880, എറണാകുളം പെരുമ്പാവൂർ - 1,420, തൃശൂര്‍ ജില്ലയിലെ മതിലകം -1,210, പത്തനംതിട്ട 1,300, പത്തനംതിട്ട കോന്നി - 1,000 രൂപയും കണ്ടെടുത്തി.

എറണാകുളം ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും നോട്ട്നിരോധനത്തിന് മുൻപുള്ള 1,000 രൂപയുടെ ഒരു നോട്ടും അഞ്ഞൂറ് രൂപയുടെ രണ്ട് നോട്ടും റെക്കോര്‍ഡ്‌ റൂമിലെ ബുക്കുകള്‍ക്കിടയില്‍ നിന്നും വിജിലന്‍സ് കണ്ടെടുത്തി. കോഴിക്കോട് ഫറൂക്ക് ഓഫീസറുടെ കൈവശം കണക്കിൽ പെടാത്ത 23,500 രൂപയും, ചാത്തമംഗലം സബ് രജിസ്ട്രാറുടെ കൈയിൽ നിന്നും കണക്കില്‍പ്പെടാത്ത 5,060 രൂപയും അറ്റൻഡറുടെ കൈയിൽ നിന്നും 1,450 രൂപയും, എറണാകുളം പിറവം ഓഫീസിൽ നിന്നും 1640 രൂപയും , പത്തനംതിട്ട റാന്നി ഓഫീസിൽ തറയിലായി 2420 രൂപയും കണ്ടെത്തി.

ആലപ്പുഴ സബ് രജിസ്ട്രാര്‍ വിജിലൻസ് ടീമിനെ കണ്ട് പുറത്തേക്ക് വലിച്ചെറിഞ്ഞ 1,000 രൂപയും, തുടർന്ന് ക്യാബിനിൽ പരിശോധന നടത്തിയപ്പോൾ ലഭിച്ച കണക്കില്‍പ്പെടാത്ത 4,000 രൂപയും, മലപ്പുറം മേലാറ്റൂർ ഓഫീസിലെ ക്ലാര്‍ക്കിന്റെ മേശ വിരിപ്പിന്‍റെ അടിയില്‍ നിന്നും 3210 രൂപയും ,എറണാകുളം ഇടപ്പള്ളി ഓഫീസറുടെ മേശ വിരിപ്പിൽ നിന്നും 2,765 രൂപയും, മലപ്പുറം ജില്ലയിലെ വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസറുടെ മേശ വിരിപ്പിൽ നിന്നും 1,500 രൂപയും, പത്തനംതിട്ട ജില്ലയിലെ റാന്നി സബ് രജിസ്ട്രാറുടെ ക്യാമ്പിൽ നിന്നും 1,300 രൂപയും, ഓഫീസ് അറ്റൻഡറുടെ കൈയിൽ നിന്നും 1,120രൂപയും, ഏറ്റുമാനൂർ സബ് രജിസ്ട്രാറുടെ ക്യാബിനിൽ നിന്നും 1,000 രൂപയും, തിരുവനന്തപുരം മുരുക്കുംപുഴ ഓഫീസറുടെ കമ്പ്യൂട്ടർ കീപാഡിന്റെ അടിയിൽ നിന്നും 900 രൂപയും, പാലക്കാട് കുമാരനല്ലൂർ സബ് രജിസ്ട്രാറുടെ കൈവശത്തു നിന്നും 800 രൂപയും കണ്ടെത്തി.

ആലപ്പുഴ അമ്പലപ്പുഴ സബ് രജിസ്ട്രാര്‍ വിജിലൻസ് ടീമിനെ കണ്ട് പുറത്തേക്ക് വലിച്ചെറിഞ്ഞ 700 രൂപയും, തിരുവനന്തപുരം കാഞ്ഞിരംകുളം സബ് രജിസ്ട്രാര്‍ ഓഫീസിലെ വിശ്രമ മുറിയിൽ നിന്നും 470 രൂപയും, പത്തനംതിട്ട വെണ്ണിക്കുളം സബ് രജിസ്ട്രാര്‍ ഓഫീസിലെ കമ്പ്യൂട്ടർ റൂമിന്റെ കീപാഡിന്റെ അടിയിൽ നിന്നും 600 രൂപയും,കോട്ടയം തെങ്ങമം സബ് രജിസ്ട്രാര്‍ ഓഫീസറുടെ മേശ വിരിപ്പിൽ നിന്നും 300 രൂപയും, കൊല്ലം അഞ്ചൽ സബ് രജിസ്ട്രാര്‍ ഓഫീസറുടെ കാബിനിലെ മേശ വിരിപ്പിന്റെ അടിയിൽ നിന്നും 105 രൂപയും വിജിലന്‍സ് പിടികൂടി.

ഇന്നലെ നടത്തിയ മിന്നല്‍ പരിശോധനയില്‍ പല സബ് രജിസ്ട്രാര്‍ ഓഫീസുകളിലും പതിച്ച ആധാരങ്ങൾ കക്ഷികക്ക് നേരിട്ട് കൊടുക്കണം എന്ന നിയമം പാലിക്കാതെ ആധാര എഴുത്തുകാർ ഒപ്പിട്ട് വാങ്ങിയിരിക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ പവര്‍ ഓഫ് അറ്റോര്‍ണിക്ക് വേണ്ടിയുള്ള അപേക്ഷയുടെ ഫീസായി 3,150രൂപ ഈടാക്കുന്നതിന് പകരം 525 രൂപ മാത്രം ഈടാക്കിയതായി വിജിലന്‍സ് കണ്ടെത്തി. ഗൂഗിൾ പേ ആയിട്ടും ഓൺലൈൻ മുഖേനയും തുക ഏജന്റ്മാര്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടോ എന്ന് വരും ദിവസങ്ങളില്‍ പരിശോധന നടത്തുന്നതാന്നെന്നും വിജിലൻസ് ഡയറക്ടര്‍ മനോജ്‌ എബ്രഹാം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Operation Panchikiran: Vigilance seizes Rs.1.5 lakh from sub registrar offices
Next Story