Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓപറേഷൻ കാവേരി: സുഡാനിൽ...

ഓപറേഷൻ കാവേരി: സുഡാനിൽ നിന്ന് 13 മലയാളികൾ കൂടിയെത്തി

text_fields
bookmark_border
flight-death news
cancel
camera_alt

representational image

നെടുമ്പാശ്ശേരി: ആഭ്യന്തര കലാപം തുടരുന്ന സുഡാനിൽ നിന്ന്​ 13 മലയാളികൾ കൂടി നാട്ടിൽ തിരിച്ചെത്തി. നിഖിൽ, രാ​ഗിൻ പുത്തൻപുരയിൽ, അനിൽ നാരായണൻ, ബ്രിജേഷ് കുമാർ, ഉണ്ണി വലിയപറമ്പിൽ, ശശികുമാർ, മനോജ് കുമാർ അയ്യപ്പൻ, ചിത്രൻ മുരളി, പ്രവീൺ ഫിലിപ്, സാംസങ് ഫെർണാണ്ടസ്, തൗഫീഖ്, സായ്യിദ് ചെറുശ്ശേരി, വിജേഷ് ചാക്കോ എന്നിവരാണ് കൊച്ചിയിലെത്തിയത്.

ഡൽഹിയിൽ നിന്ന്​ എയർ ഏഷ്യ വിമാനത്തിൽ ഞായറാഴ്ച രാവിലെ 08.15 ഓടെയാണ് ഇവർ എത്തിയത്. ഇവരെ നോർക്ക അധികൃതർ സ്വീകരിച്ച് വീടുകളിലേക്ക്​ യാത്രയാക്കി. സുഡാനിൽ നിന്ന്​ ജിദ്ദ വഴി ഓപറേഷൻ കാവേരിയുടെ ഭാഗമായാണ് ഇവർ ഡൽഹിയിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalayalisOperation Kaveri
News Summary - Operation Kaveri: 13 more Malayalis arrived from Sudan
Next Story