Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓപറേഷന് മത്സ്യ: നശിപ്പിച്ചത് 253 കിലോ മത്സ്യം, എറണാകുളം ജില്ലയില്‍ മാത്രം 130 കിലോ
text_fieldsbookmark_border
representational image
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷ വകുപ്പ് പ്രത്യേക സ്ക്വാഡ് 460 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 328 മത്സ്യപരിശോധനകള് നടത്തി. 110 സാമ്പ്ള്‍ ഭക്ഷ്യസുരക്ഷ മൊബൈല്‍ ലാബില്‍ പരിശോധിച്ചു.
വിദഗ്ധ പരിശോധനക്കായി 285 സാമ്പ്ള്‍ ശേഖരിച്ചു. 63 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. കേടായ 253 കിലോ മത്സ്യം നശിപ്പിച്ചു. എറണാകുളം ജില്ലയില്‍ നിന്ന് മാത്രം 130 കിലോ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. അഞ്ച് സ്ഥാപനങ്ങള്‍ അടപ്പിച്ചു. പരിശോധനകള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.
Next Story

