Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രോങ്​ റൂം തുറക്കൽ:...

ട്രോങ്​ റൂം തുറക്കൽ: അന്വേഷണം അന്തിമഘട്ടത്തിൽ

text_fields
bookmark_border
ട്രോങ്​ റൂം തുറക്കൽ: അന്വേഷണം അന്തിമഘട്ടത്തിൽ
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്ട് പേ​രാ​മ്പ്ര നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ള്‍ അ​തീ​വ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന സ്‌​ട്രോ​ങ്​ റൂം ​തു​റ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​യ​റി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍. സ്‌​ട്രോ​ങ്​ റൂ​മി​ലും സ​മീ​പ​ത്തെ രേ​ഖ​ക​ള്‍ സൂ​ക്ഷി​ച്ച അ​നു​ബ​ന്ധ മു​റി​ക​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​യ​റി​യ​ത് ഗു​രു​ത​ര പി​ഴ​വാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ല ക​ല​ക്ട​ര്‍, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ക്ക് റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

പേ​രാ​മ്പ്ര​ക്ക് പി​ന്നാ​ലെ പാ​ല​ക്കാ​ട്ടും സ്‌​ട്രോ​ങ്​ റൂ​മു​ക​ള്‍ തു​റ​ക്കാ​ന്‍ ശ്ര​മം ന​ട​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍ന്നി​രു​ന്നു. സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ​യോ ഏ​ജ​ന്റു​മാ​രു​ടെ​യോ സാ​ന്നി​ധ്യ​ത്തി​ല്‍ ജി​ല്ല ക​ല​ക്ട​ര്‍ക്കും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും മാ​ത്രം ക​യ​റാ​ന്‍ അ​നു​മ​തി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ര്‍മാ​രു​ൾ​പ്പെ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട​ന്നു​ക​യ​റു​ന്നു​വെ​ന്ന പ​രാ​തി​ക​ളാ​ണ് പ​ല​യി​ട​ങ്ങ​ളി​ല്‍നി​ന്ന് ഉ​യ​രു​ന്ന​ത്. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കു​ക​യോ സ്‌​ട്രോ​ങ്​ റൂ​മു​ക​ള്‍ തു​റ​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ പ​ല​ത​വ​ണ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്രെ.

ഇ​ത് മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ​ പ​ല​യി​ട​ങ്ങ​ളി​ലും ക​യ​റാ​ന്‍ ശ്ര​മം ന​ട​ന്ന​താ​യാ​ണ് പ​രാ​തി. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പു ക​മീ​ഷ​ന്റെ വി​ശ്വാ​സ്യ​ത​യെ ചോ​ദ്യം ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ന്റെ കാ​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

വോ​ട്ടു​യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ച്ച സ്‌​ട്രോ​ങ് റൂ​മു​ക​ളു​ടെ ചു​മ​ത​ല കേ​ന്ദ്ര​സേ​ന​യ്ക്കാ​ണ്. സു​ര​ക്ഷാ പാ​ളി​ച്ച​യു​ണ്ടാ​യോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ഇ​വ​രോ​ടും വി​ശ​ദീ​ക​ര​ണം തേ​ടും. തെ​ര​ഞ്ഞെ​ടു​പ്പു ജോ​ലി​ക​ളി​ല്‍ ഗു​രു​ത​ര പി​ങ്‍വ് വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ മു​ന്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍മാ​ര്‍ സ​സ്‌​പെ​ന്‍ഷ​ന്‍ അ​ട​ക്ക​മു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ ഗു​രു​ത​ര ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ​താ​യി പ​രാ​തി ഉ​യ​രു​ന്ന​വ​ര്‍ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് സ്‌​ട്രോ​ങ്​ റൂ​മു​ക​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ക്കു​ന്ന​ത​ട​ക്കം ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ തു​ട​രാ​ന്‍ ഇ​ട​യാ​ക്കു​ന്ന​തെ​ന്ന് വി​മ​ര്‍ശ​ന​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicutinvestigationstrong roomKerala Assembly Election 2026
News Summary - Opening of the strong Room: Investigation in final stages
Next Story