Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ഓപൺ സർവകലാശാല വി.സി...

​ഓപൺ സർവകലാശാല വി.സി മുബാറക്​ പാഷയുടെ രാജി ഗവർണർ തള്ളി

text_fields
bookmark_border
Dr Mubarak Pasha
cancel

തി​രു​വ​ന​ന്ത​പു​രം: ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തു​നി​ന്നു​ള്ള ഡോ.​പി.​എം. മു​ബാ​റ​ക്​ പാ​ഷ​യു​ടെ രാ​ജി ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ത​ള്ളി. രാ​ജി നോ​ട്ടീ​സി​ന്​ ഒ​രു മാ​സം പൂ​ർ​ത്തി​യാ​യി​ ​പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​​ന്‍റെ ത​ലേ ദി​വ​സ​മാ​യ വ്യാ​ഴാ​ഴ്​​ച​യാ​ണ് വി.​സി​യു​ടെ അ​പേ​ക്ഷ നി​ര​സി​ച്ചു​ള്ള ക​ത്ത്​ രാ​ജ്​​ഭ​വ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കൈ​മാ​റി​യ​ത്.

വി.​സി നി​യ​മ​ന​ത്തി​ൽ യു.​ജി.​സി റെ​ഗു​ലേ​ഷ​ൻ പാ​ലി​ച്ചി​ല്ലെ​ന്ന​തി​ന്​ ഡോ. ​മു​ബാ​റ​ക്​ പാ​ഷ ഉ​ൾ​പ്പെ​ടെ നാ​ല്​ വി.​സി​മാ​ർ​ക്ക്​ ഗ​വ​ർ​ണ​ർ പി​രി​ച്ചു​വി​ടാ​തി​രി​ക്കാ​നു​ള്ള കാ​ര​ണം ബോ​ധി​പ്പി​ക്കാ​ൻ നോ​ട്ടീ​സ്​ ന​ൽ​കി​യി​രു​ന്നു. ഇ​തി​ലു​ള്ള തീ​രു​മാ​നം ഗ​വ​ർ​ണ​റു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ യു.​ജി.​സി​യി​ൽ​നി​ന്ന്​ ഗ​വ​ർ​ണ​ർ വ്യ​ക്ത​ത തേ​ടി​യി​രു​ന്നു. വ്യ​ക്ത​ത ല​ഭി​ച്ച ശേ​ഷം ഓ​പ​ൺ, ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി.​സി​മാ​രു​ടെ നി​യ​മ​ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന്​ രാ​ജ്​​ഭ​വ​ൻ അ​റി​യി​ച്ചി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​പ്ര​കാ​രം വി.​സി​യു​ടെ രാ​ജി നോ​ട്ടീ​സ്, ഒ​രു മാ​സം പൂ​ർ​ത്തി​യാ​കു​േ​മ്പാ​ൾ ​പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ രാ​ജി നി​ര​സി​ച്ചു​ള്ള ക​ത്ത്​ രാ​ജ്​​ഭ​വ​നി​ൽ​നി​ന്ന്​ അ​യ​ച്ച​ത്.

മു​ബാ​റ​ക്​ പാ​ഷ​യു​ടെ നി​യ​മ​ന​കാ​ര്യ​ത്തി​ൽ രാ​ജ്​​ഭ​വ​ൻ തീ​ർ​പ്പ്​ വ​രാ​നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജി സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യാ​ണ്​ ക​ത്ത്​ ന​ൽ​കി​യ​ത്. രാ​ജി നി​ര​സി​ച്ച​തോ​ടെ ഡോ. ​മ​ു​ബാ​റ​ക്​ പാ​ഷ​ക്ക് വി.​സി​ പ​ദ​വി ഒ​ഴി​യാ​നാ​കി​ല്ല.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr Mubarak PashaArif Muhammad Khan
News Summary - Open University VC Mubarak Pasha's resignation has been rejected by the governor
Next Story