ഒ.പി ബഹിഷ്കരണം പിൻവലിച്ചു; ആരോഗ്യവകുപ്പുമായുള്ള ചർച്ച വിജയമെന്ന് പി.ജി ഡോക്ടർമാർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പി.ജി ഡോക്ടർമാർ നാളെ നടത്താനിരുന്ന ഒ.പി ബഹിഷ്കരണം പിൻവലിച്ചു. ആരോഗ്യ വകുപ്പുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് തീരുമാനം.
സ്റ്റൈപ്പന്‍റ് വർധനവ് ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പി.ജി മെഡിക്കൽ ഡോക്ടർമാരുടെ സംഘടന നാളെ ഒ.പി ബഹിഷ്കരണ സമരം നടത്താൻ തീരുമാനിച്ചത്. ആരോഗ്യ വകുപ്പിന്‍റെ അഭ്യർഥന കൂടി കണക്കിലെടുത്തുകൊണ്ടാണ് ഇന്ന് നടത്തേണ്ടിയിരുന്ന ബഹിഷ്കരണം നാളത്തേക്ക് മാറ്റിയിരുന്നത്.
ഇന്ന് ആരോഗ്യ വകുപ്പ് സംഘടനയുമായി നടത്തിയ ചർച്ചയിൽ സ്റ്റൈപ്പന്‍റ് അടക്കമുള്ള വിഷയങ്ങളിൽ രേഖാ മൂലം ഉത്തരവ് നൽകാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് ഡോക്ടർമാർ നടത്തുന്ന സമരത്തെ തുടർന്ന് മെഡിക്കൽ കോളജുകളിൽ കടുത്ത പ്രതിസന്ധി തുടരുകയാണ്. ഒ.പി ബഹിഷ്കണം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ പുതുതായി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തി വെക്കുന്ന തലത്തിലേക്ക് സമരം വ്യാപിപ്പിച്ചിട്ടുണ്ട്. പി.ജി ഡോക്ടർമാർ കൂടി ബഹിഷ്കരണം പ്രഖ്യാപിച്ചതോടെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം കൂടുതൽ സങ്കീർണതയിലേക്ക് പോവുകയായിരുന്നു. സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

