Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവനിതാ മതിൽ സർക്കാർ...

വനിതാ മതിൽ സർക്കാർ ചെലവിൽ വേണ്ടെന്ന്​ രമേശ്​ ചെന്നിത്തല

text_fields
bookmark_border
വനിതാ മതിൽ സർക്കാർ ചെലവിൽ വേണ്ടെന്ന്​ രമേശ്​ ചെന്നിത്തല
cancel

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ജനുവരി ഒന്നിന് കാസര്‍കോട്​ മുതല്‍ തിരുവനന്തപുരം വരെ വനിതകള്‍ അണിനിരക്കുന്ന മനുഷ്യമതില്‍ സർക്കാർ പരിപാടിയായി നടത്തുന്നതിനെതിരെ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. മനുഷ്യ ചങ്ങല, മനുഷ്യമതിൽ തുടങ്ങിയവയെല്ലാം ഡി.വൈ.എഫ്​.​െഎയുടേയോ സി.പി.എമ്മി​​​​​െൻറയോ പരിപാടികളായിട്ടാണ്​ കേരളം കണ്ടിട്ടുള്ളതെന്നും സർക്കാർ ചെലവിൽ പാർട്ടി പരിപാടി നടത്താൻ വേണ്ടി ഏതാനും സംഘടനകളെ കൂടി വിളിച്ചു വരുത്തി ഇത്തരമൊരു നടപടി സ്വീകരിച്ചത്​ അങ്ങേയറ്റത്തെ പ്രതിഷേധാർഹമായ കാര്യമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കമ്യൂണിസ്​റ്റ്​ ദർശനങ്ങളേയും ആശയങ്ങളേയും നിരാകരിച്ചുകൊണ്ട്​ മുഖ്യമന്ത്രി നടത്തുന്ന ഇൗ പരിശ്രമങ്ങൾ ഗുണത്തേക്കാളേറെ ദോഷമായിരിക്കും സംസ്​ഥാനത്ത്​ ക്ഷണിച്ചു വര​ുത്തുക. പ്രളയത്തിൽ മുങ്ങിത്താഴ്​ന്ന കേരളത്തിൽ അതിൽ നിന്ന്​ മോചനമാവാൻ പോലും പണമില്ലാതെ കഷ്​ടപ്പെടുമ്പോൾ ഇത്തരം രാഷ്​ട്രീയ പരിപാടികൾക്കു വേണ്ടി സർക്കാർ പണം ദുരുപയോഗം ചെയ്യുന്നത്​ ശരിയായ നടപടിയല്ല. ശനിയാഴ്​ച ചേർന്ന യോഗത്തിൽ ചീഫ്​ സെക്രട്ടറി ഉൾ​െപ്പടെയുള്ളവർ ഉണ്ടായിരുന്നു. ചീഫ്​ സെക്രട്ടറി കൂടി പ​​െങ്കടുത്തപ്പോഴ​ാണ്​ അത്​ സർക്കാറി​​​​െൻറ ഒൗദ്യോഗിക പരിപാടിയാണെന്ന്​ മനസിലാകുന്നത്​.

ക്ഷേത്ര പ്രവേശനത്തി​​​​െൻറ വാർഷികം ഒരിക്കലും സർക്കാർ ആഘോഷിച്ചിരുന്നില്ല. എന്നാൽ ഇത്തവണ 82ാമത്​ വാർഷികം ആഘോഷിച്ചത്​ ഒരു കോടി​ രൂപയോളം സർക്കാർ ഖജനാവിൽ നിന്ന്​ ചെലവഴിച്ചുകൊണ്ടാണ്​. തങ്ങളുടെ രാഷ്​ട്രീയ അജണ്ട നടപ്പാക്കുന്നതിനായി പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്യുന്ന നടപടി സർക്കാർ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സാലറി ചലഞ്ചു പോലുള്ള നടപടികൾ സ്വീകരിച്ച്​ പ്രളയത്തെ നേരിടാനായി സർക്കാർ ശ്രമിക്കുമ്പോൾ ഇത്തരം ദുർവ്യയങ്ങൾ അവസാനിപ്പിക്കുകയാണ്​ വേണ്ടത്​. വനിതാ മതിൽ സി.പി.എം ഒൗദ്യോഗികമായോ അല്ലെങ്കിൽ സി.പി.എമ്മി​​​​െൻറ വനിതാ സംഘടനയോ നടത്തുന്നതിൽ​ തെറ്റില്ല. ജനങ്ങളുടെ പണം ഉപയോഗിച്ചുകൊണ്ട്​ ഇത്തരം രാഷ്​ട്രീയ പരിപാടികൾ നടത്തുന്നതിനോട്​ യു.ഡി.എഫ്​ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsmalayalam newswomen wall
News Summary - oopsition leader ramesh chennothala criticized to conduct women wall as government programme -kerala news
Next Story