You are here

വിവാദ പ്രസ്താവനക്കില്ലെന്ന് ഉമ്മൻ ചാണ്ടി 

21:05 PM
13/06/2018

തി​രു​വ​ന​ന്ത​പു​രം: വി​ല​ക്കു​ള്ള​തി​നാ​ൽ പ​ര​സ്യ പ്ര​സ്​​താ​വ​ന​ക്കി​ല്ലെ​ന്ന്​ എ.​െ​എ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. കെ.​പി.​സി.​സി യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​തി​രു​ന്ന​തി​നെ കു​റി​ച്ച്​ തെ​റ്റി​ദ്ധാ​ര​ണ​യു​ള്ള വാ​ർ​ത്ത വ​െ​ന്ന​ന്ന​റി​ഞ്ഞു. ത​നി​ക്ക്​ പ​െ​ങ്ക​ടു​ക്ക​ണ​മെ​ങ്കി​ൽ യോ​ഗം മാ​റ്റ​ണ​മെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റി​നോ​ടും പ്ര​തി​പ​ക്ഷ​നേ​താ​വി​നോ​ടും പ​റ​ഞ്ഞി​രു​ന്ന​താ​ണ്. മാ​റ്റി​​െ​വ​ക്കു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്നാ​ണ്​ അ​വ​ർ പ​റ​ഞ്ഞ​ത്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ​പ​െ​ങ്ക​ടു​ക്കാ​നാ​കാ​തെ വ​ന്ന​ത്. ആ​ന്ധ്ര​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നേ​താ​ക്ക​ളോ​ട്​ പ​റ​ഞ്ഞ​ത്​ പ​ര​സ്യ​പ്ര​സ്​​താ​വ​ന പാ​ടി​ല്ല എ​ന്നാ​ണ്. കേ​ര​ള​ത്തി​ലും ഈ തീ​രു​മാ​നം എ​ടു​ത്ത​താ​യി അ​റി​ഞ്ഞു. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ താ​ൻ വി​വാ​ദ പ്ര​സ്​​താ​വ​ന ന​ട​ത്തു​ന്നി​ല്ലെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. 

 

സുധീര​േൻറത്​ പാർട്ടിയോടുള്ള വെല്ലുവിളി -കെ.സി. ജോസഫ്
വി.എം. സുധീര​േൻറത്​ പാർട്ടിയോടുള്ള വെല്ലുവിളിയാണെന്ന് കെ.സി. ജോസഫ് എം.എൽ.എ. ​േകാൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാനാണ്​ അദ്ദേഹം ശ്രമിക്കുന്നത്. സുധീരനെതിരെ നടപടി വേണം, ഇങ്ങനെ പോകാനാകില്ല. അദ്ദേഹത്തി​​​​​​​െൻറ നിലപാട് ഹൈകമാൻഡി​​​​​​​െൻറ ശ്രദ്ധയിൽപെടുത്തുമെന്നും ജോസഫ് കോട്ടയത്ത്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. 

സുധീര​​​​​​​െൻറ നിലപാടാണ് യു.ഡി.എഫി​​​​​​െൻറ ഭരണത്തുടർച്ച ഇല്ലാതാക്കിയത്. പാർട്ടി നിശ്ചയിച്ച പല സ്​ഥാനാർഥികളെയും അദ്ദേഹംതന്നെ തള്ളിപ്പറഞ്ഞു. സുധീരന് പകരം കാർത്തികേയൻ കെ.പി.സി.സി പ്രസിഡൻറായിരുന്നെങ്കിൽ യു.ഡി.എഫിന്​ ഭരണത്തുടർച്ച ലഭിക്കുമായിരുന്നു. പരസ്യപ്രതികരണം പാടില്ലെന്ന തീരുമാനത്തെ ധിക്കരിച്ച് നേതൃത്വത്തിനെതി​െര സുധീരൻ രംഗത്തിറങ്ങിയത് യു.ഡി.എഫിനെ ദുർബലമാക്കാനാണ്​. തനിക്ക് പാർട്ടി തീരുമാനം ബാധകമല്ലെന്ന വെല്ലുവിളി അംഗീകരിക്കാനാകില്ല. എല്ലാ പരിധികളും ലംഘിച്ചാണ് സുധീരൻ നേതൃത്വത്തിനെതിരേ കലാപക്കൊടി ഉയർത്തിയതെന്നും അദ്ദേഹം പറഞ്ഞു. 

 

മാണി ചാഞ്ചാട്ടക്കാരൻ; ഉമ്മൻചാണ്ടി തന്നോട് സഹകരിച്ചില്ലെന്ന് സുധീരൻ
കെ.എം. മാണി ചാഞ്ചാട്ടക്കാരനാണെന്നും കേരളാ കോൺഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നൽകിയത് ഹിമാലയൻ മണ്ടത്തരമാണെന്നും കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം. സുധീരൻ. മോദി സർക്കാറിനെ പുറത്താനുള്ള രാഹുൽ ഗാന്ധിയുടെ കഠിന പ്രയത്നങ്ങളെ പരാജയപ്പെടുത്തുന്ന സമീപനമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്‍റേതെന്നും പരസ്യ പ്രസ്താവനാ വിലക്ക് ലംഘിച്ചു കൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സുധീരൻ കുറ്റപ്പെടുത്തി. 

കോൺഗ്രസ് നേതാക്കളുടെ തെറ്റായ തീരുമാനങ്ങൾക്കെതിരെ പരസ്യ പ്രതികരണം തുടരും. കെ.എസ്.യു പ്രവർത്തനം തുടങ്ങിയ കാലത്തും ഇപ്പോഴും ഭാവിയിലും ഈ വിമർശനങ്ങൾ തുടരുമെന്നും സുധീരൻ വ്യക്തമാക്കി. താൻ കെ.പി.സി.സി അധ്യക്ഷനായിരുന്നപ്പോൾ പരസ്യ പ്രസ്താവന പാടില്ലെന്ന് നിർദേശിച്ചപ്പോൾ അതിന് എതിർത്ത് പ്രസ്താവന നടത്തിയത് ഇപ്പോഴത്തെ അധ്യക്ഷൻ എം.എം. ഹസൻ ആണെന്നും സുധീരൻ ഒാർമിപ്പിച്ചു. 

ഉമ്മൻചാണ്ടിക്കെതിരെ രൂക്ഷ വിമർശനമാണ് വാർത്താസമ്മേളനത്തിൽ സുധീരൻ നടത്തിയത്. കെ.പി.സി.സി അധ്യക്ഷനായത് മുതൽ ഉമ്മൻചാണ്ടിയിൽ നിന്ന് നിസഹകരണം ഉണ്ടായി. കാണാൻ സമയം ചോദിച്ചെങ്കിലും സമയം നൽകിയില്ല. വീട്ടിൽ ചെന്ന് കണ്ടെങ്കിലും നീരസമായിരുന്നു ഭാവം. എന്നാൽ, രമേശ് ചെന്നിത്തല പോസിറ്റീവ് ആയി പ്രതികരിച്ചു. ഒരിക്കലും കാണിക്കാൻ പാടില്ലാത്ത ക്രൂരമായ നിസംഗതയും നിസഹരണവുമാണ് ഉമ്മൻചാണ്ടിയും കൂട്ടരും കാട്ടിയത്. പ്രസിഡന്‍റായി ചുമതലയേൽക്കുന്ന ചടങ്ങിൽ വന്നില്ല. ജനപക്ഷയാത്രയെ പരാജയപ്പെടുത്താൻ ശ്രമിച്ചു. ജാഥ ഉദ്ഘാടനം ചെയ്‌തിട്ടും തന്‍റെ പേര് പരാമർശിക്കാൻ പിശുക്ക് കാട്ടിയെന്നും സുധീരൻ ആരോപിച്ചു. 

കേരളാ കോൺഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് അധാർമികമായി നൽകിയത് വഴി ലോക്സഭയിൽ ഒരു സീറ്റ് യു.പി.എക്ക് കുറയുകയാണ് ചെയ്യുന്നത്. 11 മാസം കൂടി തെരഞ്ഞെടുപ്പിന് ഉള്ളപ്പോൾ കൈയിലുള്ള ഒരു സീറ്റ് മർമ്മ പ്രധാനമാണ്. ലോക്സഭയിലുള്ള അംഗബലം കുറക്കാനുള്ള തീരുമാനം ഹിമാലയൻ മണ്ടത്തരമാണ്. വിഷയം പക്വതയോടെ കൈകാര്യം ചെയ്തിരുന്നെങ്കിൽ ഇത്തരം മണ്ടത്തരം സംഭവിക്കില്ല. അതിന്‍റെ പ്രത്യാഘാതം വളരെ ഗുരുതരമാണ്. യു.പി.എയുടെ നഷ്ടം ബി.ജെ.പിയുടെ നേട്ടമായി മാറിയെന്നും സുധീരൻ കുറ്റപ്പെടുത്തി. 

സമീപകാലത്ത് മൂന്നു പാർട്ടികളുമായി വിലപേശിയ കെ.എം. മാണി നാളെ ബി.ജെ.പി പാളയത്തിൽ പോകില്ലെന്ന് എന്താണുറപ്പ്. മാണി ചാഞ്ചാട്ടക്കാരനാണ്. മുൻകരുതൽ എടുക്കാത്തത് വീഴ്ചയാണ്. ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് കോൺഗ്രസ് നേതൃത്വം വാങ്ങേണ്ടതായിരുന്നു. ആർ.എസ്.പി യു.ഡി.എഫിലേക്ക് വന്നപ്പോൾ ലോക്സഭാ സീറ്റ് നൽകി. എന്നാൽ, അഞ്ചു മിനിറ്റ് കൊണ്ട് ആർ.എസ്.പിക്ക് സീറ്റ് നൽകാൻ തീരുമാനിച്ചെന്ന മുതിർന്ന നേതാക്കളുടെ പ്രസ്താവന തെറ്റാണ്. ആർ.എസ്.പിക്ക് സീറ്റ് നൽകാൻ നിരവധി തവണ ചർച്ച നടത്തിയെന്നും ചില നിബന്ധകൾ വെക്കുകയും ചെയ്തു. സോണിയ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കണം, യു.പി.എക്ക് പിന്തുണ നൽകണം, യു.ഡി.എഫുമായി യോജിച്ച് പ്രവർത്തിക്കണം എന്നീ നിബന്ധനകളാണ് മുന്നോട്ടു വെച്ചത്. എന്നാൽ, മാണിക്ക് സീറ്റ് നൽകിയപ്പോൾ കേരളത്തിലൊട്ടാകെ പ്രതിഷേധം ഉയർന്നു. സങ്കുചിത താല്പര്യമാണ് സംസ്ഥാന നേതൃത്വത്തിന്. കോൺഗ്രസിലെ ആരും വരരുതെന്ന ഗൂഢലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും സുധീരൻ വ്യക്തമാക്കി. 

താൻ രാജ്യസഭാ സീറ്റ് ആഗ്രഹിച്ചിരുന്നില്ല. പാർലമെന്‍ററി രാഷ്ട്രീയത്തിൽ നിന്ന് നേരത്തെ പിന്മാറിയതാണ്. ചിലർ തനിക്കെതിരെ കുപ്രചരണം നടത്തുന്നു. സങ്കുചിത ഗ്രൂപ്പ് രാഷ്ട്രീയത്തിന്‍റെ തടവറയിലാണ് കേരളത്തിലെ നേതൃത്വം. പാർട്ടി നേതൃയോഗത്തിൽ എല്ലാ നേതാക്കളും ഗ്രൂപ്പ് വ്യത്യാസമില്ലാതെ സംസ്ഥാന നേതൃത്വത്തെ വിമർശിച്ചു. തെറ്റുപറ്റിയാൽ തുറന്ന് സമ്മതിക്കണം. എന്നാൽ, പരസ്യ പ്രസ്താവന പാടില്ലെന്ന ഒറ്റമൂലിയുമായി ഇറങ്ങിയിരിക്കുന്നു. രണ്ട് ദിവസം കെ.പി.സി.സി യോഗം കൂടിയിട്ട് ഇതു മാത്രമേ തീരുമാനമുള്ളൂ. 

തെറ്റ് കണ്ടാൽ വിമർശിക്കുമെന്ന് കെ.പി.സി.സി യോഗത്തിലും താൻ പറഞ്ഞിരുന്നു. പരസ്യ പ്രസ്താവന പാടില്ലെന്ന ഒറ്റമൂലി കൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയില്ല. കോൺഗ്രസിൽ പരസ്യ പ്രസ്താവന നേരത്തെയുണ്ട്. മന്ത്രിസഭയിൽ നിന്ന് ഇറങ്ങി ഗ്രൂപ്പ് പ്രവർത്തനം നടത്തിയവരുണ്ട്. വയലാർ രവിയും ഉമ്മൻചാണ്ടിയും എ.കെ. ആന്‍റണിയും ആണ് തന്‍റെ നേതാക്കൾ. ഏറ്റവും ഇഷ്ടം ആന്‍റണിയെ ആണ്. വൃക്തി ബന്ധം കളയാത്ത ആളാണ് താൻ. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് കാരണം ആരോഗ്യ പ്രശ്നം മാത്രമല്ല, മനസ് മടുപ്പിക്കുന്ന പശ്ചാത്തലം പാർട്ടിയിൽ ഉണ്ടായിരുന്നു. 

കേരളത്തിലെ കോൺഗ്രസിൽ താൻ അന്യനല്ല. ആരും കെട്ടിയിറക്കിയതല്ല. കെ.എസ്.യു പ്രസിഡന്‍റ്, യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ്, എം.എൽ.എ, എം.പി, മന്ത്രി എന്നിവ പിന്നിട്ടാണ് കെ.പി.സി.സി അധ്യക്ഷ പദവിയിൽ വരുന്നത്. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങൾ നന്നായി നിർവഹിച്ചു. സ്പീക്കർ എന്ന നിലയിൽ പോലും തെറ്റായ തീരുമാനമെടുത്തിട്ടില്ല. ആരോഗ്യ മന്ത്രി എന്ന നിലയിലും നന്നായി പ്രവർത്തിച്ചെന്നും സുധീരൻ പറഞ്ഞു.

 

 

Loading...
COMMENTS