Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ്മൻചാണ്ടിയുടെ തുടർച്ച കേരളത്തിലുണ്ടാവും; പുതുപ്പള്ളിക്കാർക്ക് അതിൽ സംശയമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
Oommen Chandy, PK Kunhalikutty
cancel

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി മാതൃകയാണ് വേണ്ടതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഉമ്മൻചാണ്ടിയുടെ തുടർച്ച കേരളത്തിലുണ്ടാവും. പുതുപ്പള്ളിയിലെ ജനങ്ങൾക്ക് അക്കാര്യത്തിൽ സംശയമില്ല. പിൻഗാമിയെ കോൺഗ്രസ് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പുതുപ്പള്ളി ഓർത്തഡോക്സ് പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറിടം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മൻചാണ്ടി തങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഓരോ മലയാളിയുടെയും പൊതുപ്രവർത്തകന്‍റെയും ഭാഗമാണ് അദ്ദേഹം. പെട്ടെന്ന് പറിച്ചു മാറ്റാൻ സാധിക്കാത്ത ബന്ധമാണത്. കബറടക്കം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും പുതുപ്പള്ളിയിലേക്ക് വരാനും കാണാനും തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു.

ഉമ്മൻചാണ്ടിയുമായുള്ളത് കേവലം രാഷ്ട്രീയ ബന്ധമല്ല. അതിനപ്പുറം ഒരു ജീവിതമാണ്. 40 വർഷത്തെ ബന്ധമായതിനാൽ ഒരു സെക്കൻഡ് പോലും ഓർക്കാതിരിക്കാൻ തനിക്കാവില്ല. കെ.എം മാണി, ഉമ്മൻ ചാണ്ടി അടക്കമുള്ളവരുമായി ഒറ്റക്കെട്ടായി പ്രവർത്തിച്ചത് വഴി കേരളത്തിന് നന്മ കൈവരിക്കാൻ സാധിച്ചതിന്‍റെ സംതൃപ്തി ജീവിതത്തിലുണ്ട്.

ശിഹാബ് തങ്ങൾ ജീവിച്ചിരുന്ന കാലത്ത് ബന്ധം ഊട്ടി ഉറപ്പിക്കാൻ സാധിച്ചത് വലിയ കാര്യമാണ്. ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ നിൽക്കുമ്പോൾ പഴയ ഓർമകൾ വീണ്ടും പുതുക്കിയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oommen Chandy's sequel will be in Kerala - PK Kunhalikutty
Next Story