Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ്മൻചാണ്ടിയുടെ സ്വപ്നം സാക്ഷാത്കരിക്കും; വികസനത്തിന് ഇടത് പിന്തുണ കൂടി വേണമെന്ന് ചാണ്ടി ഉമ്മൻ

text_fields
bookmark_border
ബി.ജെ.പി വോട്ട് നേടിയെന്ന് പറയുന്നവർ സി.പി.എം വോട്ട് ചോർന്നതിനെ കുറിച്ച് ആലോചിക്കണം
chandy oommen
cancel

കോട്ടയം: പുതുപ്പള്ളിയിൽ പിതാവിന്‍റെ സ്വപ്നം സാക്ഷാത്കരിക്കുമെന്ന് നിയുക്ത എം.എൽ.എ ചാണ്ടി ഉമ്മൻ. വികസനത്തിന്‍റെയും കരുതലിന്‍റെയും തുടർച്ച ഉണ്ടാകും. പുതുപ്പള്ളിയുടെ വികസനത്തിൽ വിഷമിച്ചിരുന്ന ഇടതുപക്ഷ സഹപ്രവർത്തകരോട് നമുക്ക് ഒരുമിച്ച് നീങ്ങാമെന്നാണ് പറയാനുള്ളതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

പുതുപ്പള്ളിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ഉമ്മൻചാണ്ടിയുടെ സ്വപ്നമായിരുന്നു. ഇൻ പേഷ്യന്‍റ് സൗകര്യമുണ്ടെങ്കിലും ഔട്ട് പേഷ്യന്‍റ് സംവിധാനമില്ല. ആശുപത്രിക്കുള്ള സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇത് നടപ്പാക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നാണ് പ്രതീക്ഷ.

ബി.ജെ.പി വോട്ട് നേടിയെന്ന് പറയുന്നവർ സി.പി.എം വോട്ട് ചോർന്നതിനെ കുറിച്ച് ആലോചിക്കണം. ഈ വെല്ലുവിളിയെ യാഥാർഥ്യ ബോധത്തോടെ ഏറ്റെടുക്കുന്നു. വികസന പ്രവർത്തനങ്ങൾ മുന്നോട്ടു പോകാൻ ഇടതുപക്ഷത്തിന്‍റെ പിന്തുണ കൂടി വേണം.

മണ്ഡലത്തിൽ ഓഫീസ് സ്ഥാപിക്കാത്തതിൽ ഉമ്മൻചാണ്ടിക്ക് കാഴ്ചപ്പാട് ഉണ്ടായിരിക്കും. ഓഫീസ് സംവിധാനത്തെക്കാളും കാര്യക്ഷമമായാണ് പിതാവ് കാര്യങ്ങൾ നടത്തിയിരുന്നത്. ഓഫീസ് ഇല്ലാത്തതിൽ ആർക്കും പരാതി ഇല്ലായിരുന്നു. ഇതെല്ലാം ചിലരുടെ തെറ്റായ പ്രചരണമാണ്. ഉമ്മൻചാണ്ടി കാണിച്ചു തന്നതാണ് യഥാർഥ പാതയെന്ന് തിരിച്ചറിഞ്ഞെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oommen chandy's dream will come true - Chandy Oommen
Next Story