ഉമ്മൻ ചാണ്ടി കോടിയേരിയുടെ വസതി സന്ദർശിച്ചു
text_fieldsമുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോടിയേരിയുടെ ഭാര്യ വിനോദിനിയെ ആശ്വസിപ്പിക്കുന്നു. കെ.സി. ജോസഫ്, സ്പീക്കർ എ.എൻ. ഷംസീർ സമീപം
തലശ്ശേരി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ വസതി സന്ദർശിച്ചു. കോടിയേരിയുടെ ഭാര്യ വിനോദിനിയെയും കുടുംബാംഗങ്ങളെയും അദ്ദേഹം ആശ്വസിപ്പിച്ചു.
മുൻ മന്ത്രി കെ.സി. ജോസഫ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത്, വി.എ. നാരായണൻ, സജ്ജീവ് മാറോളി, എം.പി. അരവിന്ദാക്ഷൻ, കെ. ശിവദാസൻ, സന്തോഷ് കണ്ണമ്പള്ളി, രാജേഷ് കരിയാട്, പി. ഇമ്രാൻ, എ.ആർ. ചിന്മയ്, എം.വി. സതീശൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. സ്പീക്കർ എ.എൻ. ഷംസീറും സന്നിഹിതനായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

