Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മുഖ്യമന്ത്രിയുടെ...

'മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു'; വികസനകണക്കിൽ പുതിയ പോർമുഖം തുറന്ന്​ ഉമ്മൻചാണ്ടി

text_fields
bookmark_border
മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; വികസനകണക്കിൽ പുതിയ പോർമുഖം തുറന്ന്​ ഉമ്മൻചാണ്ടി
cancel

തിരുവനന്തപുരം: അഞ്ചു വര്‍ഷത്തെ എൽ.ഡി.എഫ് സര്‍ക്കാറിന്‍റെയും അതിനു മുമ്പുള്ള യു.ഡി.എഫ് സര്‍ക്കാറിന്‍റെയും വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായ കണക്കുകളും വസ്തുതകളും നിരത്തി താരതമ്യം ചെയ്യാമോ എന്ന വെല്ലുവിളി ഏറ്റെടുക്കുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇടതുപക്ഷം വലിയ തോതില്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ രണ്ടു സര്‍ക്കാരുകളെ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കുമിള പോലെ പൊട്ടുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മുഖ്യമന്ത്രി ഫേസ്​ബുക്കിലൂടെ നടത്തിയ വെല്ലുവിളിക്ക്​ ഏറ്റെടുത്തിരിക്കുന്നുവെന്ന തല​ക്കെ​ട്ടോടെ യു.ഡി.എഫ്​ കാലത്തെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ്​ ഉമ്മൻചാണ്ടി മറുപടി നൽകിയത്​ .


ക്ഷേമപെന്‍ഷന്‍

യു.ഡി.എഫ്

800 രൂപ മുതല്‍ 1500 രൂപ വരെ. മുന്‍ സര്‍ക്കാര്‍ 14 ലക്ഷം നൽകിയിരുന്നത് 34.43 ലക്ഷമാക്കി. ഇരട്ട പെന്‍ഷന്‍ അനുവദിച്ചു. യു.ഡി.എഫ് വാഗ്ദാനം 3,000 രൂപ. ശമ്പള കമീഷന്‍ മാതൃകയില്‍ ക്ഷേമപെന്‍ഷന്‍ കമീഷന്‍ രൂപീകരിക്കും.

എല്‍.ഡി.എഫ്

1000 മുതല്‍ 1500 രൂപ വരെ. യു.ഡി.എഫിന്‍റെ അവസാന വര്‍ഷം ബാങ്ക് വഴിയുള്ള പെന്‍ഷന്‍ വിതരണം സി.പി.എം മുടക്കി. ഇരട്ട പെന്‍ഷന്‍ അവസാനിപ്പിച്ച് സാമൂഹ്യ ക്ഷേമ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും ഒന്നാക്കിയപ്പോഴാണ് പെന്‍ഷന്‍കാരുടെ എണ്ണം 59 ലക്ഷമായത്. കോവിഡ് കാലത്തു മാത്രമാണ് എല്‍.ഡി.എഫ് ക്ഷേമപെന്‍ഷന്‍ എല്ലാ മാസവും നൽകിയത്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കുമെന്ന് വാഗ്ദാനം.

സൗജന്യ അരി

യു.ഡി.എഫ്

യു.ഡി.എഫ് എ.പി.എല്‍ ഒഴികെ എല്ലാവര്‍ക്കും അരി സൗജന്യമാക്കി. എ.പി.എല്‍കാര്‍ക്ക് 8.90 രൂപ. ഓണത്തിനും ക്രിസ്മസിനും റംസാനും ഭക്ഷ്യക്കിറ്റ്.

എല്‍.ഡി.എഫ്

സൗജന്യ അരി നിര്‍ത്തലാക്കി. ബി.പി.എല്ലുകാരില്‍ നിന്ന് രണ്ടു രൂപയും എ.പി.എല്ലുകാരില്‍ നിന്ന് രണ്ടു രൂപ അധികവും വാങ്ങുന്നു. വര്‍ഷത്തില്‍ 3 തവണ നൽകിയിരുന്ന ഭക്ഷ്യക്കിറ്റ് നിര്‍ത്തലാക്കി.

മെഡിക്കല്‍ കോളജ്

യു.ഡി.എഫ്

40 വര്‍ഷമായി 5 മെഡിക്കല്‍ കോളജുകളുണ്ടായിരുന്നത് യു.ഡി.എഫ് 8 ആക്കി. മഞ്ചേരി, ഇടുക്കി, പാലക്കാട് എന്നിവയാണവ. 16 ആക്കാന്‍ ലക്ഷ്യമിട്ടു. 30 വര്‍ഷത്തിനു ശേഷം തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ 2 പുതിയ ഡെന്‍റല്‍ കോളജുകള്‍ തുടങ്ങി.

എല്‍.ഡി.എഫ്

യു.ഡി.എഫ് വിഭാവനം ചെയ്ത തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ്, കോന്നി, കാസര്‍കോഡ്, വയനാട്, ഹരിപ്പാട് എന്നീ മെഡിക്കല്‍ കോളജുകള്‍ക്ക് തടസം സൃഷ്ടിച്ചു. കേരളത്തിന് പ്രതിവര്‍ഷം 500 എം.ബി.ബി.എസ് സര്‍ക്കാര്‍ സീറ്റ് നഷ്ടപ്പെട്ടു. മെഡിക്കല്‍ സ്വാശ്രയഫീസ് ഇപ്പോള്‍ 7 ലക്ഷമായി. ഇത് 20 ലക്ഷമാക്കാനാണ് നീക്കം നടക്കുന്നത്.

കോക്ലിയര്‍ ഇംപ്ലാന്‍റേഷന്‍

യു.ഡി.എഫ്

മൊത്തം -652

എല്‍.ഡി.എഫ്

മൊത്തം- 391

കാരുണ്യ പദ്ധതി

യു.ഡി.എഫ്

കാരുണ്യയില്‍ 1.42 ലക്ഷം പേര്‍ക്ക് 1200 കോടി രൂപയുടെ ധനസഹായം നല്‍കി. ഗുരുതരമായ 11 ഇനം രോഗങ്ങള്‍ ബാധിച്ച പാവപ്പെട്ടവര്‍ക്ക് രണ്ട് ലക്ഷം രൂപ വരെ നല്‍കി.

എല്‍.ഡി.എഫ്

എല്‍.ഡി.എഫ കാരുണ്യ പദ്ധതി ഇന്‍ഷ്വറന്‍സ് അധിഷ്ഠിതമാക്കി സങ്കീര്‍ണമാക്കി. കാരുണ്യ ലോട്ടറി ആരോഗ്യ വകുപ്പില്‍ നിന്ന് ധനവകുപ്പ് ഏറ്റെടുത്തതോടെ ഫണ്ട് നിലച്ചു.

ആശ്വാസകിരണം

യു.ഡി.എഫ്

ആശ്വാസകിരണം, സമാശ്വാസം, സ്‌നേഹ സ്പര്‍ശം, സ്‌നേഹപൂര്‍വം, വികെയര്‍ തുടങ്ങിയ പദ്ധതികളിലൂടെ കിഡ്‌നി രോഗികള്‍, ഡയാലിസിസ് നടത്തുന്നവര്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍, പൂര്‍ണ ശയ്യാവലംബരായവര്‍, അവിവാഹിതരായ അമ്മമാര്‍ തുടങ്ങിയവര്‍ക്ക് സാമൂഹിക സുരക്ഷാമിഷന്‍ മുഖേന ധനസഹായം.

എല്‍.ഡി.എഫ്

ഈ വിഭാഗത്തിന് ധനസഹായം നിഷേധിച്ചു. ആശ്വാസകിരണം പദ്ധതിയില്‍ പൂര്‍ണ ശയ്യാവലംബരായ 1,14,188 ഗുണഭോക്താക്കള്‍ക്ക് 13 മാസമായി 89 കോടി രൂപ കുടിശിക. സമാശ്വാസം പദ്ധതികളില്‍ കിഡ്‌നി രോഗികള്‍, ഹീമോഫീലിയ രോഗികള്‍, അരിവാള്‍ രോഗികള്‍ എന്നിവര്‍ക്കും അവിവാഹിതരായ അമ്മമാര്‍ക്കും മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കും നൽകുന്ന ധനസഹായം നിലച്ചു.

മൃതസഞ്ജീവനി അവയവമാറ്റം പദ്ധതി

യു.ഡി.എഫ് - 683

എല്‍.ഡി.എഫ് - 269

വന്‍കിട പദ്ധതികള്‍

യു.ഡി.എഫ്

കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നിവ 90% പൂര്‍ത്തിയാക്കി. വിഴിഞ്ഞം പദ്ധതി 1000 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമായിരുന്നു. സ്മാര്‍ട്ട് സിറ്റി ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ പ്രഖ്യാപിച്ചു. സ്പീഡ് റെയിലിനു പകരം സബര്‍ബന്‍ ട്രെയിന്‍ പദ്ധതി.

എല്‍.ഡി.എഫ്

യു.ഡി.എഫിന്‍റേതല്ലാതെ മറ്റൊരു പദ്ധതിയില്ല. വിഴിഞ്ഞം പദ്ധതി ഇപ്പോഴും ഇഴയുന്നു. സ്മാര്‍ട്ട് സിറ്റി ഒരടിപോലും മുന്നോട്ടുപോയില്ല. ലൈറ്റ് മെട്രോ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍.

രാഷ്ട്രീയകൊലപാതകം

യു.ഡി.എഫ്

11 രാഷ്ട്രീയ കൊലപാതകങ്ങള്‍.

എല്‍.ഡി.എഫ്

38 രാഷ്ട്രീയകൊലപാതകങ്ങള്‍. 6 രാഷ്ട്രീയകൊലക്കേസുകള്‍ സി.ബി.ഐ അന്വേഷിക്കുന്നു. സിബിഐ അന്വേഷണം തടയാന്‍ 2 കോടി രൂപ ഖജനാവില്‍ നിന്നു ചെലവഴിച്ചു.

പി.എസ്.സി നിയമനം

യു.ഡി.എഫ്

1,76,547 നിയമനങ്ങള്‍. ഇതില്‍ പിഎസ് സി നിയമനം മാത്രം 1,58,680. റാങ്ക് ലിസ്റ്റ് 11 തവണ നീട്ടി. എപ്പോഴും ലൈവ് റാങ്ക് ലിസ്റ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തി.

എല്‍.ഡി.എഫ്

പി.എസ്.സി അഡ്വൈസ് - 1,55,544. ഭരണത്തിന്‍റെ അവസാന നാളില്‍ ഒരു തവണ മാത്രം റാങ്ക് ലിസ്റ്റ് നീട്ടി. പി.എസ്.സി പരീക്ഷയില്‍ കോപ്പിയടിയും നൂറുകണക്കിന് ആളുകള്‍ക്ക് പുറംവാതില്‍ നിയമനവും.

റബര്‍ സബ്‌സിഡി

യു.ഡി.എഫ്

റബറിന് 150 രൂപ ഉറപ്പാക്കുന്ന വിലസ്ഥിരതാ ഫണ്ടിലേക്ക് 300 കോടി വകയിരുത്തി. റബറിന് വിലക്കുറവായിരുന്നതിനാല്‍ 70 രൂപ വരെ സബ്‌സിഡി നൽകി. ഇനി താങ്ങുവില 250 രൂപ.

എല്‍.ഡി.എഫ്

2021ലെ ബജറ്റില്‍ റബറിന്‍റെ തറവില 175 രൂപയാക്കി. റബറിന് ഇപ്പോള്‍ 170 രൂപ വിലയുണ്ട്. 5 രൂപ സബ്‌സിഡി നൽകിയാല്‍ മതി. ഇനി താങ്ങുവില 250 രൂപ.

ബൈപാസുകള്‍

യു.ഡി.എഫ്

കോഴിക്കോട് ബൈപാസ് പൂര്‍ത്തിയായി. കൊല്ലം, ആലപ്പുഴ ബൈപാസ് നിര്‍മാണോദ്ഘാടനം നടത്തി. ഇവയുടെ നിര്‍മാണത്തിന് 50 ശതമാനം ഫണ്ട് നൽകി. കരമന- കളയിക്കാവിള, കഴക്കൂട്ടം- കാരോട് ബൈപാസുകളുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു.

എല്‍.ഡി.എഫ്

2021 ജനുവരി 21നാണ് ആലപ്പുഴ ബൈപാസ് പൂര്‍ത്തിയാക്കിയത്. കൊല്ലം ബൈപാസ് തുറന്നത് 2019 ജനുവരി 15നും.

പാലങ്ങള്‍

യു.ഡി.എഫ്

1600 കോടി ചെലവിട്ട് 227 പാലങ്ങള്‍ പൂര്‍ത്തിയാക്കി.

എല്‍.ഡി.എഫ്

ഏതാനും പാലങ്ങള്‍ തുറന്ന് വന്‍ ആഘോഷം നടത്തി

ബാറുകള്‍ പൂട്ടി

യു.ഡി.എഫ്

പത്തു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നതിന്‍റെ ഭാഗമായി 5 സ്റ്റാറിനു താഴെയുള്ള 730 ബാറുകള്‍ അടച്ചുപൂട്ടി. അവശേഷിച്ചത് 29 സ്റ്റാര്‍ ബാറുകള്‍ മാത്രം.

എല്‍.ഡി.എഫ്

ബാറുകളുടെ എണ്ണം 29ല്‍ നിന്ന് 605ല്‍ എത്തി. ചില്ലറ മദ്യവിൽപന കേന്ദ്രങ്ങള്‍ 306ല്‍ നിന്ന് 1298 ആയി. മദ്യത്തിന്‍റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കും എന്നായിരുന്നു ഇടത് പ്രകടനപത്രിക.

എല്ലാവര്‍ക്കും പാര്‍പ്പിടം

യു.ഡി.എഫ്

4,43,449 വീടുകള്‍ നിര്‍മിച്ചു.

എല്‍.ഡി.എഫ്

രണ്ടര ലക്ഷം വീടുകള്‍ നൽകി.

ജനസമ്പര്‍ക്കം

യു.ഡി.എഫ്

മൂന്നു ജനസമ്പര്‍ക്കപ രിപാടികളില്‍ 11,45,449 പരാതികളില്‍ തീര്‍പ്പുകല്‍പ്പിച്ചു. 242.87 കോടി രൂപയുടെ ധനസഹായം നൽകി. ജനസമ്പര്‍ക്ക പരിപാടിയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തി 45 ഉത്തരവുകള്‍ പുറപ്പെടുവിച്ചു. ഈ പരിപാടിക്ക് യു.എന്‍ അവാര്‍ഡ് ലഭിച്ചു.

എല്‍.ഡി.എഫ്

ജനസമ്പര്‍ക്ക പരിപാടി പൊളിക്കാന്‍ പലയിടത്തും ഉപരോധിച്ചു. ക്ലര്‍ക്ക് ചെയ്യേണ്ട പണിയാണിതെന്ന് അധിക്ഷേപിച്ചു. ഭരണത്തിന്‍റെ അവസാന നാളുകളില്‍ മന്ത്രിമാരെ വച്ച് താലൂക്ക് അടിസ്ഥാനത്തില്‍ ഇതേപരിപാടി പേരുമാറ്റി ചെയ്തു.

പട്ടയവിതരണം

യു.ഡി.എഫ്

1.79 ലക്ഷം

എല്‍.ഡി.എഫ്

1.76 ലക്ഷം

ശബരിമല

യു.ഡി.എഫ്

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നിലപാട് സ്വീകരിച്ചു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിയമ പോരാട്ടം നടത്തി. 12.67 ഹെക്ടര്‍ വനഭൂമി പെരിയാര്‍ ടൈഗര്‍ സംരക്ഷിത മേഖലയില്‍ നിന്ന് നേടിയെടുത്തു. നിലയ്ക്കലില്‍ 110 ഹെക്ടര്‍ വനഭൂമി ബേസ് ക്യാമ്പിന് നൽകി.

എല്‍.ഡി.എഫ്

യു.ഡി.എഫ് നിലപാട് തള്ളി യുവതികളെ കയറ്റണം എന്ന നിലപാട് സ്വീകരിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി വിധി ഉണ്ടായി.

പൊതുമേഖലാ സ്ഥാപനങ്ങള്‍

യു.ഡി.എഫ്

യു.ഡി.എഫ് കാലത്ത് 5 വര്‍ഷത്തെ സഞ്ചിത നഷ്ടം 213 കോടി രൂപ. 899 കോടി രൂപയുടെ ധനസഹായം

എല്‍.ഡി.എഫ്

പൊതുമേഖലാ സ്ഥാപനങ്ങളുടെ 2019-20ലെ മാത്രം നഷ്ടം 3148.18 കോടി രൂപ. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളുടെ കൂട്ടനിയമനം.

പ്രവാസികള്‍

യു.ഡി.എഫ്

ആഭ്യന്തര സംഘര്‍ഷം ഉണ്ടായ ഇറാഖ്, ലിബിയ, യെമന്‍ എന്നിവിടങ്ങളില്‍ നിന്ന് 3865 മലയാളികളെ സുരക്ഷിതരായി തിരികെയെത്തിച്ചു.

എല്‍.ഡി.എഫ്

കോവിഡ് മഹാമാരി ഉണ്ടായപ്പോള്‍ അന്യ സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളികള്‍ നാട്ടില്‍ എത്താതിരിക്കാന്‍ തടസം സൃഷ്ടിച്ചു. ഗള്‍ഫിലും മറ്റും അനേകം മലയാളികള്‍ കോവിഡ് മൂലം മരിച്ചു വീണു.

പൊതുകടം

യു.ഡി.എഫ്

2016ല്‍ കേരളത്തിന്‍റെ പൊതുകടം 1,57,370 കോടി രൂപ. കട വര്‍ധന 76%

എല്‍.ഡി.എഫ്

പൊതുകടം 3,27,655 കോടി രൂപ. 1,72,85 കോടി രൂപ ഈ സര്‍ക്കാര്‍ മാത്രം കടംവാങ്ങി. കട വര്‍ധന 108% വര്‍ധന.

സാമ്പത്തിക വളര്‍ച്ചാ നിരക്ക്

യു.ഡി.എഫ് 5 വര്‍ഷം 2011-16

ശരാശരി വളര്‍ച്ചാ നിരക്ക് 6.42 %

എല്‍.ഡി.എഫ് 5 വര്‍ഷം 2016- 21

ശരാശരി വളര്‍ച്ചാ നിരക്ക് 5.28%

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyPinarayi Vijayanassembly election 2021
News Summary - Oommen Chandy takes up CM's challenge; The claims of the Left government are bubble
Next Story