സൗമ്യ വധക്കേസ്: അഭിഭാഷകരുടെ നടപടി വലിയ തെറ്റെന്ന് ഉമ്മൻചാണ്ടി
text_fieldsതിരുവനന്തപുരം: സൗമ്യ വധക്കേസിൽ സർക്കാർ അഭിഭാഷകരുടെ നടപടി പെറുക്കാനാവാത്ത തെറ്റെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേസ് പഠിക്കാൻ സമയം ആവശ്യപ്പെട്ടത് വലിയ വീഴ്ചയാണെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
സൗമ്യ വധക്കേസ് പ്രോസിക്യൂഷന്‍ തന്നെയാണ് ദുര്‍ബലപ്പെടുത്തിയതെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലെ സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റത്തിന് തെളിവില്ലാതെ പോയതെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രോസിക്യൂഷന്‍െറ തെളിവുകള്‍ പ്രതിക്ക് അനുകൂലമായി മാറിയെന്ന് കോടതി ചൂണ്ടിക്കാണിച്ചപ്പോള്‍ ഉത്തരംമുട്ടിയ മുതിര്‍ന്ന അഭിഭാഷകര്‍ കേസ് പഠിച്ചുവരാന്‍ സമയം നീട്ടിച്ചോദിച്ചു. ചോദിക്കുന്നത്ര സമയം തരാമെന്നും തെളിവുമായി വരണമെന്നുമായിരുന്നു കോടതിയുടെ മറുപടി. വധശിക്ഷ റദ്ദാക്കിയ വിധിയില്‍ തെറ്റുണ്ടെന്ന് തെളിയിച്ചാല്‍ തിരുത്താന്‍ തയാറാണെന്നും കോടതി പറഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
