ചെറിയാൻ ഫിലിപ്പിന് കോൺഗ്രസിന് വിടേണ്ടിവന്നത് താൻ കാരണമെന്ന് ഉമ്മൻചാണ്ടി
text_fieldsതിരുവനന്തപുരം: ചെറിയാൻ ഫിലിപ്പിന് കോൺഗ്രസ് വിടേണ്ടി വന്നതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അവുക്കാദർകുട്ടിനഹ പുരസ്കാരം ചെറിയാൻ ഫിലിപ്പിനു സമ്മാനിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു ഉമ്മൻചാണ്ടി. സി.പി.എമ്മുമായി അകലുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചെറിയാന് ഫിലിപ്പ് ഉമ്മന്‍ ചാണ്ടിയുമൊത്ത് പരിപാടിയിൽ പങ്കെടുത്തത്.
2001-ൽ ഞാനുമായി മത്സരിക്കാനുള്ള സാഹചര്യം ചെറിയാൻ ഫിലിപ്പിനുണ്ടായി. ചെറിയാന് ജയിച്ചു വരാൻ പറ്റിയ ഒരു സീറ്റ് കൊടുക്കാൻ കഴിഞ്ഞില്ല. അതു തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണ്. ചെറിയാന് ഫിലിപ്പിന്റെ അകല്‍ച്ച ആത്മപരിശോധനക്കുള്ള അവസരമായെന്നും ഉമ്മൻചാണ്ടി പറഞ്ഞു. രാഷ്ട്രീയത്തിൽ ഒന്നും ശാശ്വതമല്ലെന്നും 20 വർഷങ്ങൾക്ക് ശേഷം സമാന ചിന്താഗതിക്കാരായി മാറിയ നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രനും തിരുവനന്തപുരം ഡി.സി.സി അധ്യക്ഷൻ പാലോട് രവിയും വേദിയിലുണ്ടായിരുന്നു.