Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമല: അക്രമ സംഭവങ്ങൾക്ക് പിന്നിൽ സംഘ്പരിവാർ -ഉമ്മൻ ചാണ്ടി
text_fieldsbookmark_border
കോട്ടയം: ശബരിമലയിൽ നടന്ന അക്രമ സംഭവങ്ങളിൽ സംഘ്പരിവാറിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അക്രമ സംഭവങ്ങൾക്ക് പിന്നിൽ സംഘ്പരിവാറാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാറിന് വിഷയത്തിലുള്ള പിടിവാശി തെറ്റാണ്. കോൺഗ്രസ് ശബരിമയിൽ സംഘർഷത്തിന് പോയിട്ടില്ല. അക്രമസംഭവങ്ങളെ പാർട്ടി ശക്തമായി എതിർക്കുകയാണ് ചെയ്തത്. ബി.ജെ.പിയും സംഘ്പരിവാറും കാട്ടിയ അക്രമത്തോട് കോൺഗ്രസിന് യോജിപ്പില്ല. ശബരിമലയെ കലാപ ഭൂമിയാക്കാൻ അനുവദിക്കില്ല. ശബരിമലയിൽ വിശ്വാസികളുടെ താൽപര്യം നിലനിർത്തികൊണ്ട് പ്രശ്നപരിഹാരുമുണ്ടാക്കണമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
