Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭൂരിപക്ഷമുള്ള സർക്കാറിനോട് ഗവർണർക്ക് നോ പറയാനാവില്ല -ഉമ്മൻചാണ്ടി

text_fields
bookmark_border
ഭൂരിപക്ഷമുള്ള സർക്കാറിനോട് ഗവർണർക്ക് നോ പറയാനാവില്ല -ഉമ്മൻചാണ്ടി
cancel

തിരുവനന്തപുരം: ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിച്ചുകൂട്ടാൻ ആവശ്യപ്പെട്ടാൽ ഒരു സാഹചര്യത്തിലും ഗവർണർക്ക് നോ പറയാൻ സാധിക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

ഗവർണറുടെ നടപടിയെ സംസ്ഥാന സർക്കാർ ശക്തമായി എതിർക്കണമായിരുന്നു. എന്നാൽ, ഗവർണറെ എതിർക്കാൻ ഭയപ്പെടുന്നത് പോലെയാണ് സർക്കാറിന്‍റെ മൃദുസമീപനം കാണുമ്പോൾ തോന്നുന്നത്. ഗവർണർ ഭരണഘടനക്ക് വിധേയനായി പ്രവർത്തിക്കേണ്ടതാണെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേള​നം വി​ളി​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭ ശി​പാ​ർ​ശ തള്ളിയ ഗ​വ​ർ​ണ​റുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാ​ർ​ഷി​ക പ്ര​ശ്​​ന​ങ്ങ​ൾ ച​ർ​ച്ച​ ചെ​യ്യാ​ൻ പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​േ​മ്മ​ള​നം വി​ളി​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭ ശി​പാ​ർ​ശ ഗ​വ​ർ​ണ​ർ ത​ള്ളിയിരുന്നു. സ​ഭ ചേ​രേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ചൂണ്ടിക്കാട്ടിയാണ്​ ഗ​വ​ർ​ണ​ർ അനുമതി നിഷേധിച്ച​ത്. സം​സ്​​ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ നി​യ​മ​സ​ഭ ചേരാനുള്ള മന്ത്രിസഭ ശിപാർശ ഗവർണർ തള്ളുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story