Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅക്രമം നടത്തുന്നതാണ്...

അക്രമം നടത്തുന്നതാണ് രാഷ്ട്രീയമെന്ന് കമ്യൂണിസ്റ്റ് പാർട്ടി ധരിക്കരുത് -ഉമ്മൻചാണ്ടി

text_fields
bookmark_border
അക്രമം നടത്തുന്നതാണ് രാഷ്ട്രീയമെന്ന് കമ്യൂണിസ്റ്റ് പാർട്ടി ധരിക്കരുത് -ഉമ്മൻചാണ്ടി
cancel

ആലപ്പുഴ: അക്രമം നടത്തുന്നതാണ് രാഷ്ട്രീയമെന്ന് കമ്യൂണിസ്റ്റ് പാർട്ടി ധരിക്കരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കോൺഗ്രസ് ഒാഫീസുകൾക്കും പ്രവർത്തകരുടെ വീടുകൾക്കും നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു.

വെഞ്ഞാറമൂടിലുണ്ടായ സംഭവം നിർഭാഗ്യകരമാണ്. കുറ്റവാളികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം. നിയമനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ട്. അല്ലാതെ, പാവപ്പെട്ടവരുടെ വീട് തകർത്തും വാഹനം തകർത്തും പ്രതിരോധിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.

കൊലപാതക രാഷ്ട്രീയത്തിന് എന്നും പ്രേരകശക്തി നൽകിയിട്ടുള്ളത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. വെഞ്ഞാറമൂട് സംഭവത്തെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. കൊലപാതക രാഷ്ട്രീയത്തെ കോൺഗ്രസ് അനുകൂലിക്കുന്നില്ലെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen ChandyCongress
Next Story