പൊതുമേഖല സ്ഥാപനങ്ങളോട് സർക്കാറിന് അവഗണന -ഉമ്മൻ ചാണ്ടി
text_fieldsകൊച്ചി: പൊതുമേഖല സ്ഥാപനങ്ങളിൽ സർക്കാർ പങ്കാളിത്തവും സാന്നിധ്യവും ആവശ്യമുള്ളിടത്ത് അതുണ്ടാവുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പെന്‍ഷന്‍കാര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ് പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്തും കെ.എസ്.ആര്‍.ടി.സി അടക്കം പൊതുമേഖല സ്ഥാപനങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. എന്നാല്‍, പെന്‍ഷന്‍ നല്‍കുന്നതില്‍ കാലതാമസമുണ്ടായിട്ടില്ല. പൊതുമേഖല സ്ഥാപനങ്ങളുടെ ലാഭനഷ്ടമല്ല, മെച്ചപ്പെട്ട സേവനമാണ് വിലയിരുത്തേണ്ടത്. ശമ്പള പരിഷ്‌കരണത്തിന് ശേഷം നാല് ഗഡുക്കളായി കുടിശ്ശിക നല്‍കാമെന്ന് പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതാണ്.
എന്നാല്‍, നാലാം ഗഡുവിെൻറ സമയമായിട്ടും ആദ്യ ഗഡുപോലും നല്‍കിയിട്ടില്ല. വിരമിക്കുന്ന തൊഴിലാളിയുടെ അവകാശമാണ് കമ്യൂട്ടേഷന്‍. അതും രണ്ട് വര്‍ഷമായി കുടിശ്ശികയാണ്. എല്ലാം ശരിയാക്കാന്‍ വന്നവര്‍ക്ക് ഒരു ആത്മാര്‍ഥതയുമില്ലെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
