Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി സര്‍ക്കാറിനെ...

പിണറായി സര്‍ക്കാറിനെ ജനം  വെറുത്തു –ഉമ്മന്‍ ചാണ്ടി

text_fields
bookmark_border
പിണറായി സര്‍ക്കാറിനെ ജനം  വെറുത്തു –ഉമ്മന്‍ ചാണ്ടി
cancel

ചവറ: ജനങ്ങളുടെ അവകാശംപോലും ഇല്ലാതാക്കുന്ന പിണറായി സര്‍ക്കാറിനെ ജനം വെറുത്തുകഴിഞ്ഞിരിക്കുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആര്‍.എസ്.പി നേതാവായിരുന്ന ബേബിജോണ്‍ അനുസ്മരണ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവരവരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതില്‍ നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മില്‍ മത്സരിക്കുകയാണ്. ലോകം അംഗീകരിക്കുന്ന ഗാന്ധിജിയുടെ മഹത്ത്വം കുറച്ചുകാണിക്കാനാണ് മോദി ശ്രമിക്കുന്നത്.

ഫോട്ടോയെടുക്കാന്‍മാത്രം ചര്‍ക്ക പിടിച്ചിട്ടുള്ളതല്ലാതെ ഒരിക്കലും മോദി നൂല്‍ നൂറ്റിട്ടില്ല. രാമക്ഷേത്രം നിര്‍മിക്കുമെന്ന് പറയുന്ന മോദിസര്‍ക്കാര്‍ മത സൗഹാര്‍ദം തകര്‍ക്കുകയാണ്. എല്ലാം ശരിയാക്കാം എന്നുപറഞ്ഞ് അധികാരത്തിലേറിയ പിണറായി വിജയന് ജനങ്ങളോട് പ്രതിബദ്ധതയുമില്ലാതായെന്നും അദ്ദേഹം പറഞ്ഞു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അധ്യക്ഷതവഹിച്ചു. മുന്‍മന്ത്രിമാരായ ബാബു ദിവാകരന്‍, ഷിബു ബേബിജോണ്‍, നേതാക്കളായ എ.എ. അസീസ്, ഫിലിപ് കെ. തോമസ്, ആര്‍. നാരായണപിള്ള, എ.എം. സാലി, ആര്‍. ശ്രീധരന്‍പിള്ള, സി.പി. സുധീഷ്കുമാര്‍, ഡി.സി.സി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ, കോലത്ത് വേണുഗോപാല്‍, ചക്കനാല്‍ സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ആദ്യകാല ആര്‍.എസ്.പി നേതാക്കളായ ചവറ വാസുപിള്ള, ഗൗതമന്‍ എന്നിവരെ ആദരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
News Summary - oommen chandy on pinarayi govt
Next Story