മെച്ചപ്പെട്ട ചികിത്സയാണ് പാര്‍ട്ടിയും കുടുംബവും നൽകിയിട്ടുള്ളതെന്ന് ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് ലൈവില്‍
text_fieldsഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ആരോഗ്യനില സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. തനിക്ക് മെച്ചപ്പെട്ട ചികിത്സയാണ് ലഭിക്കുന്നതെന്നും പാർട്ടിയും കുടുംബവും എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ഫേസ്ബുക്ക് ലൈവിൽ ഉമ്മൻചാണ്ടി പറഞ്ഞു. മുന്‍മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് വിശദീകരണവുമായി അദ്ദേഹം നേരിട്ടെത്തിയത്. മകന്‍ ചാണ്ടി ഉമ്മന്‍റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്. ചാണ്ടി ഉമ്മെൻറ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.
ചാണ്ടി ഉമ്മൻ പറയുന്നതിങ്ങനെ:`` ഈയൊരു ഖേദകരമായ സാഹചര്യം ഉണ്ടാക്കിയത് ഇവിടുത്തെ മാധ്യമങ്ങളും സമൂഹവുമാണ്. ഇത്രവലിയ ക്രൂരത ഞങ്ങളോട് ചെയ്യാൻ കാരണമെന്തെന്ന് അറിയില്ല. ചാണ്ടി ഉമ്മൻ. ഒരു മകൻ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ് ഇന്ന് നടന്നത്. കേരള സമൂഹത്തിൽ മറ്റൊരാൾക്കും ഈ അനുഭവം ഉണ്ടാവാതിരിക്കട്ടെ. ഞാൻ കരുതുന്നു എനിക്ക് ഒരുഭാഗ്യമുണ്ട്. അയ്യപ്പ അനുഭവം എന്ന ഭാഗ്യം. ആ ഭാഗ്യം അപ്പന് വേണ്ടി പുലിപ്പാല് തേടിപ്പോയ കഥയാണ്. ഈയൊരു അനുഭവം ഇനിയൊരാൾക്കും ഇല്ലാതിരിക്കട്ടെ''.

