Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനോട്ട് പിന്‍വലിക്കൽ:...

നോട്ട് പിന്‍വലിക്കൽ: ബദൽ മാർഗങ്ങളുമായി ഉമ്മൻചാണ്ടി

text_fields
bookmark_border
നോട്ട് പിന്‍വലിക്കൽ: ബദൽ മാർഗങ്ങളുമായി ഉമ്മൻചാണ്ടി
cancel

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് പരിഹാരങ്ങൾ നിര്‍ദേശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിർദേശങ്ങൾ വിവരിക്കുന്ന കത്ത് ഉമ്മൻചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

കത്തിന്‍റെ പൂർണരൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
1000, 500 രൂപാ നോട്ടുകള്‍ പിന്‍വലിക്കുവാനുള്ള കേന്ദ്ര തീരുമാനത്തെ തുടര്‍ന്നു സംജാതമായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളുടെ ബുദ്ധിമുട്ടും പൂര്‍ണമായും പരിഹരിക്കുവാന്‍ 50 ദിവസം കൂടി എടുക്കുമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളില്‍ വലിയ പരിഭ്രാന്തി പടര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച ജനങ്ങള്‍ നേരിട്ട പ്രയാസങ്ങളും ആശങ്കയും അങ്ങേക്ക് നേരിട്ട് അറിയാമല്ലോ. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചില അടിയന്തര നടപടികള്‍ സ്വീകരിച്ചാല്‍ ജനങ്ങള്‍ക്ക് വലിയ ആശ്വാസം എത്തിക്കാന്‍ സാധിക്കും.

സാധാരണക്കാര്‍ക്കു പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക്  ഏറ്റവും അധികം സഹായം ചെയ്യുവാന്‍ സാധിക്കുന്ന കേരളത്തിലെ ശക്തമായ സഹകരണ മേഖലയെ ഈ പ്രതിസന്ധിഘട്ടത്തില്‍ പ്രയോജനപ്പെടുത്താനുള്ള നടപടിയാണ് അടിയന്തരമായി സ്വീകരിക്കേണ്ടത്. കേന്ദ്രസര്‍ക്കാര്‍ സഹകരണമേഖലയുമായി ബന്ധപ്പെട്ട് അടിയന്തരമായി ചെയ്യേണ്ട ചില കാര്യങ്ങള്‍ അവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുകയും വേണം.

ഈ പ്രതിസന്ധിഘട്ടത്തില്‍ സഹകരണ മേഖലയെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്ര ഗവൺമെന്‍റും ആര്‍.ബി.ഐ.യും ഇതുവരെ തയ്യാറായിട്ടില്ല എന്നതു ഖേദകരമാണ്. കേരളത്തിലെ 1600ലധികം വരു പി.എ.സി.എസ്. (പ്രൈമറി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്)കളെ ബാങ്കുകളായി കണക്കാക്കി ക്രൈസിസ് മാനേജ്മെന്‍റില്‍ പങ്കാളിയാക്കുതിനു  പകരം കോടിക്കണക്കിനു ഡെപ്പോസിറ്റ് ഉള്ള ഇവയെ വെറും ഒരു വ്യക്തിയെപ്പോലെ കണക്കാക്കി ആഴ്ചയില്‍ 24,000 രൂപ മാത്രം പിന്‍വലിക്കുവാനാണ് അനുവദിച്ചിട്ടുള്ളത്.

ബാങ്കുകളായി അംഗീകരിച്ചിട്ടുള്ള ജില്ലാ ബാങ്കുകള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും ആവശ്യമായ കറന്‍സി നൽകുന്നതിനു നടപടി സ്വീകരിച്ചിട്ടില്ല. പ്രൈമറി സംഘങ്ങളെ അംഗസംഘം എന്ന പരിഗണ നല്‍കി ഇപ്പോള്‍ ദിവസവും പിന്‍വലിക്കാന്‍ അനുവദിച്ചിട്ടുള്ള 24,000 രൂപ എത് 5 ലക്ഷം രൂപയാക്കി ഉയര്‍ത്തണം.  14 ജില്ലാ സഹകരണ ബാങ്കുകള്‍ക്കും അര്‍ബന്‍ ബാങ്കുകളുടെ തുല്യപരിഗണന നല്‍കുകയും വേണം. ഈ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാറിനു കേന്ദ്രത്തിന്‍റേയും മറ്റു ബന്ധപ്പെട്ടവരുടെയും മുന്നില്‍വെക്കാം.

കറന്‍സി ആവശ്യാനുസരണം ജനങ്ങളുടെ കൈയില്‍ എത്തുവാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്ന് ഇതിനോടകം വ്യക്തമാണ്. പണത്തിനുവേണ്ടി ജനങ്ങള്‍ നെട്ടോട്ടത്തിലും നീണ്ട ക്യൂകളിലുമാണ്. സംസ്ഥാന സര്‍ക്കാറിന്‍റെ അനുമതിയും ആവശ്യമായ കറന്‍സിയും ഉണ്ടെങ്കില്‍ നിലവിലുള്ള  പ്രതിസന്ധിയെ കുറെയൊക്കെ മറികടക്കാന്‍ സാധിക്കും. ഈ സാഹചര്യത്തില്‍ സംസ്ഥാന ഗവൺമെന്‍റിന്‍റെ അനുമതി ലഭിച്ചാല്‍ ഡെപ്പോസിറ്റേഴ്സിന്‍റെ ദൈനംദിന കാര്യങ്ങളിൽ, പ്രത്യേകിച്ച് ആരോഗ്യ-ഭക്ഷണ കാര്യങ്ങളില്‍ ബുദ്ധിമുട്ട് ഒഴിവാക്കുതിനുള്ള നിര്‍ദശങ്ങള്‍  ചുവടെ.

ഒരു ഡെപ്പോസിറ്റര്‍ ചെക്കെഴുതി സഹ.ബാങ്കില്‍ നൽകുന്ന ചെക്ക് പാസാക്കിയാല്‍ ഡെപ്പോസിറ്റര്‍ നൽകുന്ന കത്തിന്‍റെ അടിസ്ഥാനത്തില്‍ അത്രയും രൂപക്ക ആശുപത്രി, സപ്ലൈകോ അല്ലെങ്കില്‍ ഡെപ്പോസിറ്റര്‍ ആവശ്യപ്പെടു മറ്റ് സ്ഥാപനങ്ങള്‍ എന്നിവക്ക് ജില്ലാ സഹ. ബാങ്ക്  ഗ്യാരണ്ടി നൽകണം. ഒരു രൂപയുടെ റിസ്ക് പോലും ആ ബാങ്കിനില്ല. ഇങ്ങനെ ജില്ലാ സഹ. ബാങ്കിന്‍റെ ഗ്യാരണ്ടി സ്വീകരിക്കുവാന്‍ സ്ഥാപനങ്ങള്‍ക്ക് ഗവൺമെന്‍റ് നിര്‍ദേശം കൊടുത്താല്‍ മതി.  പ്രതിസന്ധിയില്‍ പ്രതിഫലം  കൈപ്പറ്റാതെയുള്ള സഹ. ബാങ്കിന്‍റെ സേവനം പൊതുജനങ്ങളില്‍ വളരെയധികം മതിപ്പുളവാക്കും. സഹകരണ മേഖലക്ക് അര്‍ഹിക്കുന്ന സ്ഥാനം നൽകാതെ നിഷേധാത്മകമായ നിലപാട് സ്വീകരിച്ചിട്ടുള്ളവര്‍ക്ക് ഇതിലൂടെ മറുപടി  നൽകാനുമാകും. ഗ്യാരണ്ടി നൽകുന്ന സ്ഥാപനത്തിന്‍റെ ബില്‍ അല്ലെങ്കില്‍ ഡിമാൻഡ് നോട്ട് അനുസരിച്ചുള്ള തുക (ഗ്യാരണ്ടി ലിമിറ്റിനുള്ളില്‍) ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന സ്ഥാപനങ്ങളിലേക്ക് അങ്ങനെയും അല്ലാത്ത സ്ഥാപനങ്ങള്‍ക്ക് ആര്‍.ബി.ഐ.യില്‍ നിന്നും കറന്‍സി ലഭ്യമാകുന്ന മുറക്ക് അങ്ങനെയും പേമെന്‍റ് നടത്താനാകും.

ഈ സ്കീം ആശുപത്രികള്‍, ഭക്ഷ്യസാധനങ്ങള്‍ക്കു വേണ്ടിയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, സപ്ലൈകോ, കസ്യൂമര്‍ഫെഡ്, ഹോർട്ടികോര്‍പ്പ്, മത്സ്യഫെഡ് തുടങ്ങിയവക്കു വേണ്ടി ആദ്യം തുടങ്ങുക. അതിന്‍റെ വിജയം കണ്ടശേഷം സ്കീം വിപുലീകരിക്കുതിനെക്കുറിച്ച് ആലോചിക്കാവുതാണ്. കറന്‍സി ക്ഷാമംകൊണ്ട് ബുദ്ധിമുട്ടന്നു ജനങ്ങള്‍ക്ക് ആശ്വാസവും സ്തംഭനാവസ്ഥയിലുള്ള വാണിജ്യ രംഗത്ത് ചലനവും സൃഷ്ടിക്കുവാന്‍ ഈ നടപടിയിലൂടെ സാധിക്കുമെു വിശ്വസിക്കുന്നു.

പ്രൈമറി ബാങ്കുകളെ ജില്ലാ ബാങ്കുകളുടെ ബ്രാഞ്ചുകളിലൂടെ ഈ സ്കീമില്‍ പങ്കളികളാക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. ജില്ലാ ബാങ്കുകളിലും പ്രൈമറി സംഘങ്ങളിലും അക്കൗണ്ട് ഇതുവരെ തുടങ്ങിയിട്ടില്ലാത്തവര്‍ക്ക് അക്കൗണ്ട് തുടങ്ങുന്നതിനും ആ അക്കൗണ്ടിലേക്ക് 10,000 രൂപ വരെ പിന്‍വലിച്ച 500, 1000 കറന്‍സി ഉള്‍പ്പെടെയുള്ളവ നിക്ഷേപിക്കുവാനുള്ള അനുമതിയും നൽകണം. ഈ സൗകര്യം ആരും ദുരുപയോഗം ചെയ്യുന്നില്ലെന്ന ഉറപ്പു വരുത്തുവാന്‍ ആധാര്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ ഉപയോഗിച്ചേ പുതിയ അക്കൗണ്ടുകള്‍ തുടങ്ങാവൂന്ന എന്ന നിബന്ധനയും വെക്കാവുന്നതാണ്. ഈ ആവശ്യത്തിനു വേണ്ടി ജില്ലാ ബാങ്കുകളിലും ബ്രാഞ്ചുകളിലും പ്രൈമറി സംഘങ്ങളിലും പ്രത്യേക കൗണ്ടറുകള്‍ തുറക്കണം.

യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യുകയും പ്രമുഖ സഹകാരികളുമായി നിര്‍വഹണ രംഗത്തെ പ്രായോഗിക പ്രശ്നങ്ങളെ വിലയിരുത്തുകയും ചെയ്തശേഷമാണ് ഈ നിര്‍ദേശങ്ങള്‍ സംസ്ഥാന ഗവൺമെന്‍റിന്‍റെ പരിഗണനക്ക് വയ്ക്കുന്നത്. ഓലൈന്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് നിലവില്‍ യാതൊരു  ബുദ്ധിമുട്ടുകളുമില്ല. അതിനു സൗകര്യം ഇല്ലാത്ത സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും അത്യാവശ്യം വേണ്ട സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ കേരളത്തിലെ ശക്തമായ സഹകരണ മേഖലയെ പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള ഈ നിര്‍ദേശങ്ങള്‍ പരിഗണിച്ച് ഗവൺമെന്‍റ് അംഗീകാരം നൽകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്നേഹപൂര്‍വ്വം,
ഉമ്മന്‍ചാണ്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandycurrency issues
News Summary - oommen chandy letter to pinarayi vijayan for currency issues
Next Story