Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനകീയ മെട്രോ യാത്ര...

ജനകീയ മെട്രോ യാത്ര കേസ്​: ഉമ്മൻ ചാണ്ടി കോടതിയിൽ ഹാജരായി

text_fields
bookmark_border
ജനകീയ മെട്രോ യാത്ര കേസ്​: ഉമ്മൻ ചാണ്ടി കോടതിയിൽ ഹാജരായി
cancel
camera_alt

കൊച്ചി മെട്രോ ​ട്രെയിൻ ജനകീയ യാത്ര കേസിൽ കോടതിയിൽ ഹാജരാകാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

സമീപം മുൻ മന്ത്രി കെ. ബാബു 

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യി​ൽ ജ​ന​കീ​യ യാ​ത്ര ന​ട​ത്തി​യെ​ന്ന കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. മെ​ട്രോ​യു​ടെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങും ആ​ദ്യ യാ​ത്ര​യും സ​ർ​ക്കാ​ർ രാ​ഷ്​​ട്രീ​യ​വ​ത്​​ക​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ 2017 ൽ ​കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ ജ​ന​കീ​യ യാ​ത്ര സം​ഘ​ടി​ച്ച കേ​സി​ലാ​ണ്​ ഉ​മ്മ​ൻ ചാ​ണ്ടി എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ (എം.​പി​മാ​ർ​ക്കും എം.​എ​ൽ.​എ​മാ​ർ​ക്കു​മെ​തി​രാ​യ കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന പ്ര​ത്യേ​ക കോ​ട​തി) മു​മ്പാ​കെ ഹാ​ജ​രാ​യ​ത്.


കോ​ട​തി ഉ​മ്മ​ൻ ചാ​ണ്ടി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രാ​യ കു​റ്റ​പ​ത്രം വാ​യി​ച്ച്​ കേ​ൾ​പ്പി​ച്ചു. കു​റ്റം നി​ഷേ​ധി​ച്ച നേ​താ​ക്ക​ൾ വി​ചാ​ര​ണ നേ​രി​ടാ​ൻ ത​യാ​റാ​ണെ​ന്ന്​ കോ​ട​തി​യെ അ​റി​യി​ച്ചു. 2017 ജൂ​ൺ 20 നാ​ണ്​ യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ ആ​ലു​വ​യി​ൽ നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ പ്ര​തി​ഷേ​ധ സ​മ​ര​യാ​ത്ര ന​ട​ത്തി​യ​ത്.

നേ​താ​ക്ക​ളും അ​ണി​ക​ളും മെ​ട്രോ​യി​ലെ സു​ര​ക്ഷ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ചും മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യും യാ​ത്ര ചെ​യ്തെ​ന്നാ​ണ്​ പ​രാ​തി. യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ 27 പേ​ർ​ക്കെ​തി​രെ​യാ​ണ്​ കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandy
Next Story