Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മൻ ചാണ്ടി ഇടപെട്ടു;...

ഉമ്മൻ ചാണ്ടി ഇടപെട്ടു; ഊരുമൂപ്പൻ സ്ഥാനാർഥി

text_fields
bookmark_border
ഉമ്മൻ ചാണ്ടി ഇടപെട്ടു; ഊരുമൂപ്പൻ സ്ഥാനാർഥി
cancel
camera_alt

സു​കു​മാ​ര​ൻ

ചെ​റു​തോ​ണി: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഇ​ട​പെ​ട്ടു. മ​ഴു​വ​ടി ഉ​മ്മ​ൻ ചാ​ണ്ടി കോ​ള​നി​ക്ക് ഊ​രു​മൂ​പ്പ​ൻ സ്ഥാ​നാ​ർ​ഥി. മ​ന്നാ​ൻ സ​മു​ദാ​യ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഊ​രു​മൂ​പ്പ​ൻ സു​കു​മാ​ര​നാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി ഇ​ട​പെ​ട്ട് സ്ഥാ​നാ​ർ​ഥി​ത്വം ല​ഭി​ച്ച​ത്. ​

ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു ആ​ദി​വാ​സി മൂ​പ്പ​ൻ സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത്. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​താം വാ​ർ​ഡാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി കോ​ള​നി​യെ​ന്ന്​ അ​റി​യ​പ്പെ​ടു​ന്ന മ​ഴു​വ​ടി കോ​ള​നി. ഇ​വി​ടു​ത്തെ ഇ​പ്പോ​ഴ​ത്തെ മൂ​പ്പ​നാ​ണ്​ സു​കു​മാ​ര​ൻ കു​ന്നും​പു​റ​ത്ത്.

85 കു​ടും​ബ​ങ്ങ​ളും 247 വോ​ട്ട​ർ​മാ​രും കോ​ള​നി​യി​ലു​ണ്ട്. മ​ന്നാ​ൻ സ​മു​ദാ​യ​ത്തി​െൻറ രാ​ജാ​വാ​യ കോ​ഴി​മ​ല രാ​മ​ൻ രാ​ജ​മ​ന്നാ​െൻറ പി​ന്തു​ണ​യും സു​കു​മാ​ര​നു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ്​ മ​ണി​യാ​റം​കു​ടി പെ​രു​ങ്കാ​ല​യി​ൽ​നി​ന്ന്​ മ​ഴു​വ​ടി​യി​ലേ​ക്ക്​ കു​ടി​യേ​റി​യ​താ​ണ് സു​കു​മാ​ര​െൻറ അ​ച്ഛ​ൻ പ​ഞ്ച​മ​ണി​യും അ​മ്മ പൊ​ന്ന​മ്മ​യും.

കാ​ടി​െൻറ മ​ക്ക​ളാ​യ ത​ങ്ങ​ൾ​ക്ക് അ​ർ​ഹി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നും ല​ഭി​ക്കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ്വ​ന്തം സ​മു​ദാ​യ​ത്തി​ൽ​നി​ന്നു​ത​ന്നെ സ്ഥാ​നാ​ർ​ഥി വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് മൂ​പ്പ​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യെ നേ​രി​ട്ടു​ക​ണ്ട്​ ആ​വ​ശ്യ​മു​ന്ന​യി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി പാ​ർ​ട്ടി ജി​ല്ല നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​പ്പ​ന് സീ​റ്റ്​ ന​ൽ​കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandytribal leadercongress
News Summary - Oommen Chandy intervened; tribal leader candidate
Next Story