Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മാണ്​...

സി.പി.എമ്മാണ്​ ബി.ജെ.പിയുമായി കൂട്ട്​ കൂടിയവർ​ -ഉമ്മൻചാണ്ടി

text_fields
bookmark_border
സി.പി.എമ്മാണ്​ ബി.ജെ.പിയുമായി കൂട്ട്​ കൂടിയവർ​ -ഉമ്മൻചാണ്ടി
cancel

തിരുവനന്തപുരം: സി.പി.എം ആരോപിക്കുന്ന കോ ലീ ബി സഖ്യം അടിസ്ഥാനരഹിതമാ​െണന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. സി.പി.എമ്മി​​​െൻറ പരാജയഭീതിയാണ്​ ഈ ആരോപണത്തിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. മീഡിയ വൺ ചാനലിനോട്​ സംസാരിക്ക​ുകയായിരുന്നു അദ്ദേഹം.

സി.പി.എം ബംഗാളിൽ കോൺഗ്രസുമായി സഹകരിക്കാൻ സന്നദ്ധരായത് ഈ​ തെരഞ്ഞെടുപ്പി​​​െൻറ പ്രാധാന്യവും ബി.ജെ.പിയുടേയും മോദിയുടേയും അപകടവും മനസ്സിലാക്കിയതുകൊണ്ടാണ്​. 1977ൽ സി.പി.എം ജനസംഘത്തി​​​െൻറ പിന്തുണയോടെയാണ്​ പാർലിമ​​െൻറിലെത്തിയത്​. 1989ൽ സി.പി.എമ്മും ബി.ജെ.പിയും ചേർന്നാണ്​ വി.പി സിങിനെ പ്രധാനമ​ന്ത്രിയാക്കിയത്​. അവസരത്തിനൊത്ത്​ ബി.ജെ.പിയുമായി കൂട്ട്​ കൂടിയവരാണ്​ സി.പി.എമ്മുകാരെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുന്ന സ്ഥാനാർഥികളാണ്​ യു.ഡി.എഫി​േൻറത്​. നേരത്തെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച്​ മിടുക്കൻമാരായ ഇടതുമുന്നണി രണ്ട്​ ദിവസംകൊണ്ട്​ പിറകോട്ട്​ പോയി. ആ നിരാശയിലും പരാജയഭീതിയിലുമാണ്​ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്​. വരാനിരിക്കുന്ന ലോക്​സഭ തെരഞ്ഞെടുപ്പ്​ രാഹുൽഗാന്ധിയും നരേന്ദ്രമോദിയും തമ്മിലാണെന്ന്​ കൊച്ചുകുട്ടികൾക്ക്​ ​പോലും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandycongresskerala newsmalayalam newsko li bi
News Summary - oommen chandy denied ko li bi allience allegation -kerala news
Next Story