Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ഥാനാർഥി ചർച്ച; ഒതുക്കാനുള്ള നീക്കമായി കാണുന്നില്ല -ഉമ്മൻ ചാണ്ടി

text_fields
bookmark_border
സ്ഥാനാർഥി ചർച്ച; ഒതുക്കാനുള്ള നീക്കമായി കാണുന്നില്ല -ഉമ്മൻ ചാണ്ടി
cancel

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ച് നിലവിൽ ചർച്ചകൾ നടക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഈ ചർച്ചകൾ തന്നെ ഒതുക്കാനുള്ള നീക്കമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിലെ സീറ്റുകൾ ആർക്കാണെന്ന് പോലും തീരുമാനമായിട്ടില്ല. കോട്ടയം സീറ്റ് നിലവിൽ കോൺഗ്രസിന്‍റെ കയ്യിലല്ല. നടി മഞ്ജു വാര്യർ പ്രചാരണത്തിന് ഇറങ്ങുമോ എന്ന കാര്യത്തെ കുറിച്ചും അറിവില്ലെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാർഥികൾ ആരൊക്കെ എന്ന കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നികും മാധ്യമങ്ങളെ അറിയിച്ചു. ഉമ്മൻചാണ്ടി മത്സരിക്കുന്ന കാര്യത്തിലും തീരുമാനം വന്നില്ല. എം.എൽ.എമാർ മത്സരിക്കണമോയെന്ന കാര്യത്തിലും മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടില്ല. പ്രിയങ്കാ ഗാന്ധി വന്നതിലൂടെ വലിയ മാറ്റം ഉണ്ടാകും. മോദിയുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. കോൺഗ്രസ് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നും വാസ്നിക് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Oommen Chandy on Candidate LS-Kerala News
Next Story