Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാണിയോടുള്ള...

മാണിയോടുള്ള ഇടതുക്രൂരത ജോസ് മറന്നാലും ജനം മറക്കില്ല -ഉമ്മൻ ചാണ്ടി

text_fields
bookmark_border
മാണിയോടുള്ള ഇടതുക്രൂരത ജോസ് മറന്നാലും ജനം മറക്കില്ല -ഉമ്മൻ ചാണ്ടി
cancel

കോട്ടയം: കെ.എം. മാണിയോട് ഇടതുമുന്നണി ചെയ്ത ക്രൂരത ജോസ്​ ​െക. മാണി മറന്നാലും ജനങ്ങൾ മറക്കില്ലെന്ന്​ ഉമ്മൻ ചാണ്ടി. അർഹിക്കാത്ത രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന്​ നൽകിയതിനാണോ പിന്നിൽനിന്ന് കുത്തി എന്ന് ജോസ് ആരോപിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

കെ.എം. മാണിയെ കേരളം സ്നേഹിച്ചിരുന്നു. ജോസ് ഉള്ളതുകൊണ്ട്​ ഇടതുമുന്നണിക്ക്​ ഗുണമൊന്നും കിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയത്തടക്കം അതുകണ്ടതാണ്​. രാഹുൽ ഗാന്ധിയുടെ വരവ്​ യു.ഡി.എഫിന്​ ഗുണം ചെയ്​തു. നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ മികച്ച വിജയം നേടും. തെരഞ്ഞെടുപ്പ് സര്‍വേ ഗുണം ചെയ്തെന്നും ഇതോടെ യു.ഡി.എഫ്​ പ്രവർത്തകർ ഉണർന്ന്​ പ്രവർത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫി​െൻറ ക്യാപ്​റ്റനാണോയെന്ന ചോദ്യത്തിന്​ അല്ല എന്നായിരുന്നു മറുപടി. ക്യാപ്​റ്റനെ ജനങ്ങൾ തീരുമാനിക്കും. മുന്നണിയിൽ പ്രശ്​നങ്ങളൊന്നുമില്ല. പുതുപ്പള്ളി എപ്പോഴും തന്നോടൊപ്പമാണ്. തെരഞ്ഞെടുപ്പിൽ സഹായിക്കുന്നതിനേക്കാൾ പത്തിരട്ടി സ്നേഹം അവര്‍ തനിക്ക് നല്‍കുന്നുണ്ട്​. ശബരിമല വിഷയം വിവാദമാക്കാൻ യു.ഡി.എഫ്​ ശ്രമിച്ചിട്ടില്ല. ഭക്തരുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളത്. ശബരിമല വിഷയം ഉന്നയിക്കാൻ ബി.ജെ.പിക്ക്​ അവകാശമില്ല. സുപ്രീംകോടതി വിധി വന്നപ്പോൾ അവർ കാഴ്ചക്കാരായി നിന്നു. സംസ്ഥാന സർക്കാറും അതുതന്നെ ചെയ്തു. ബി.ജെ.പിയുടെയും സി.പി.എമ്മി​െൻറയും നിലപാട് ജനങ്ങൾ തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyLDFassembly elections 2021
Next Story