Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും രാഷ്ട്രീയകാലം കഴിഞ്ഞു -പി.സി. ജോർജ്
text_fieldsbookmark_border
കോട്ടയം: കോൺഗ്രസിലെ പുതിയ മാറ്റം ജനാധിപത്യത്തിന് ഗുണകരമാണെന്ന് ജനപക്ഷം നേതാവ് പി.സി. ജോർജ് വാർത്തസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ പൊട്ടിത്തെറി ഉടൻ അവസാനിക്കും. പുതിയ ഭാരവാഹികൾ കോൺഗ്രസ് പാരമ്പര്യം ഉള്ളവരാണ്. കെ.സി. വേണുഗോപാലിനെതിരായ വിമർശനം കുശുമ്പു കൊണ്ടാണ്.
ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും രാഷ്ട്രീയപ്രവർത്തനകാലം കഴിഞ്ഞു. ഒരുവട്ടം കൂടി താൻ മത്സര രംഗത്തുണ്ടാകും. യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളുന്നില്ല. യു.ഡി.എഫിലേക്ക് പോകുന്നതാണ് നല്ലതെന്നാണ് കേരള ജനപക്ഷത്തിെൻറ എല്ലാ കമ്മിറ്റികളുടെയും അഭിപ്രായം- പി.സി. ജോർജ് പറഞ്ഞു.
Next Story

