Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാണിയോട്​ സി.പി.എം...

മാണിയോട്​ സി.പി.എം ചെയ്​ത ക്രൂരത ജോസ്​ കെ. മാണി മറന്നാലും ജനം മറക്കില്ല -ഉമ്മൻചാണ്ടി

text_fields
bookmark_border
oommen chandy
cancel

കോട്ടയം: കെ.എം. മാണിയോട്​ ​ സി.പി.എം ചെയ്​ത ക്രൂരത ജോസ്​ കെ.മാണി മറന്നാലും അദ്ദേഹത്തെ സ്​നേഹിക്കു​ന്ന ജനങ്ങൾ മറക്കില്ലെന്ന്​ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. മാണിക്കെതിരായി ഇടതുപക്ഷം എ​ന്തൊക്കെ ആക്ഷേപങ്ങൾ ഉന്നയിച്ചു. അദ്ദേഹം ഒരു തെറ്റും ചെയ്​തതായി​ തങ്ങൾ വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്​ ക്ലീൻ ചിറ്റാണ്​ യു.ഡി.എഫ്​ കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല പ്രശ്​നത്തിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി നിയമം കൊണ്ടുവരാൻ ശ്രമിക്കാതെ കാഴ്ചക്കാരായി നിൽക്ക​ുകയായിരു​ന്നു. സംസ്ഥാന സർക്കാർ പ്രശ്​നം രൂക്ഷമാക്കാനാണ്​ ശ്രമിച്ചത്​. വീട്ടിൽ നിന്ന്​ സ്​ത്രീകളെ വേഷം മാറ്റി ശബരിമലയിൽ എത്തിക്കുകയാണ്​ സർക്കാർ ചെയ്​തത്​. സുപ്രീംകോടതി വിധി അതുപോലെ തന്നെ നിൽക്കുകയല്ലേ, ഇപ്പോൾ ശബരിമലയിൽ ഒരു പ്രശ്​നവുമില്ലല്ലോ. പൊലീസിനെ വിട്ട്​ ബലം പ്രയോഗിച്ച്​ സ്​ത്രീകളെ ശബരിമലയിലെത്തിക്കാനുള്ള ശ്രമം സർക്കാർ ഉപേക്ഷിച്ചപ്പോൾ അവിടെ സമാധാനം കൈവന്നുവെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യ നിർമിത ദ​ുരന്തമായിരുന്നു പ്രളയമെന്നാണ്​ വിദഗ്​ദർ വിലയിരുത്ത​ുന്നത്​. ഡാമുകൾ കൈകാര്യം ചെയ്യുന്നതിലെ സർക്കാറിന്‍റെ പിടിപ്പുകേട്​ മൂലം 433പേർ മരിച്ചു, 14 ലക്ഷം പേരുടെ വീട്​ നഷ്​ടപ്പെട്ടു. 59 ലക്ഷം പേരെ മാറ്റി താമസിപ്പിച്ചു. ഇത്ര വലിയ ദുരന്തം സർക്കാറിന്‍റെ കെട​ുകാര്യസ്ഥത കൊണ്ടുണ്ടായെന്നു പറഞ്ഞാൽ ജനം സഹിക്കുമോ എന്നും ഉമ്മൻചാണ്ടി ചോദിച്ചു.

യു.ഡി.എഫ്​ പൂർണ ആത്മവിശ്വാസത്തിലാണ്​. സർവേകളെ കാര്യമായി​ട്ടെടുക്കുന്നുമില്ല, തള്ളിക്കളയുന്നുമില്ല. യു. ഡി.എഫ്​ പ്രവർത്തകരെ പ്രവർത്തന സജ്ജരാക്കാൻ സർവെ ഫലങ്ങൾ സഹായിക്കുകയാണ്​ ചെയ്​തത്​. യു.ഡി.എഫ്​ സ്ഥാനാർഥി നിർണയം നല്ല നിലയിൽ പൂർത്തിയാക്കി. പുതിയ മുഖങ്ങൾക്കാണ്​ പ്രാമുഖ്യം കൊടുത്തത്​. ജനങ്ങളുടെ മാനിഫെസ്​റ്റോയാണ്​ തയാറാക്കിയത്​. അതിന്​ വലിയ അംഗീകാരം ലഭിച്ചിട്ടുണ്ട്​.

എൽ.ഡി.എഫ്​ സർക്കാർ വാഗ്​ദാനം ചെയ്​ത കാര്യങ്ങളൊന്നും അവർക്ക്​ നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. യു.ഡി.എഫ്​ ഭരിച്ചപ്പോൾ എൽ.ഡി.എഫ്​ പല ആക്ഷേപങ്ങളും ഉന്നയിച്ചു. എന്നാൽ ഭരണത്തിൽ വന്നപ്പോൾ ഒരു കേസെടുക്കാൻ പോലും അവർക്ക്​ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyldf governmentUDF
News Summary - Oommen Chandy against LDF government
Next Story