ഹോപ്സ് പ്ളാന്‍േറഷന്‍: ഉമ്മന്‍ ചാണ്ടിക്കും അടൂര്‍ പ്രകാശിനും വിജിലന്‍സിന്‍െറ ക്ളീന്‍ ചിറ്റ്
text_fieldsമൂവാറ്റുപുഴ: ഹോപ്സ് പ്ളാന്‍േറഷന്‍ ഭൂമി ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിനെയും കുറ്റമുക്തരാക്കി വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍, മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മത്തേക്കെതിരെ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളുണ്ട്. ഇദ്ദേഹത്തിന്‍െറ ഇടപെടലിലൂടെ സര്‍ക്കാറിന് 2.4 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കണ്ടത്തെല്‍.
മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ തിരുവനന്തപുരം വിജിലന്‍സ് സ്പെഷല്‍ യൂനിറ്റ് സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ ഈ മാസം 30ന് വിശദ വാദം കേള്‍ക്കും. ഇടുക്കി ജില്ലയിലെ ഏലപ്പാറ, പീരുമേട് വില്ളേജുകളിലെ 1000 ഏക്കര്‍ മിച്ചഭൂമിയില്‍നിന്ന് ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നല്‍കി 708.42 ഏക്കര്‍ പതിച്ചുനല്‍കുകയും 125 ഏക്കറോളം മിച്ചഭൂമി നിയമവിരുദ്ധമായി കൈവശംവെക്കാന്‍ അനുമതി നല്‍കുകയും ചെയ്തു എന്നാണ് കേസ്. എന്നാല്‍, ഭൂമി വിട്ടുനല്‍കാനുള്ള 2016 ഫെബ്രുവരി 17ലെ മന്ത്രിസഭായോഗ തീരുമാനം ഹൈകോടതി റദ്ദാക്കിയതോടെ ഏപ്രില്‍ 16ന് തീരുമാനം സര്‍ക്കാറിന് പിന്‍വലിക്കേണ്ടിവന്നു.
ഇതിനാല്‍ സര്‍ക്കാറിന് പ്രത്യേകിച്ച് നഷ്ടമൊന്നും ഉണ്ടായില്ളെന്ന് വിജിലന്‍സിന്‍െറ റിപ്പോര്‍ട്ടിലുണ്ട്. ഡോ. ബിശ്വാസ് മത്തേ തയാറാക്കിയ കാബിനറ്റ് നോട്ടിലും റിപ്പോര്‍ട്ടിലും തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതാണ് സര്‍ക്കാറിന്‍െറ 557.42 ഏക്കര്‍ ഭൂമി ബഥേല്‍ പ്ളാന്‍േറഷന്‍ ഉടമയായ തോമസ് മാത്യുവിന് ലഭിക്കാന്‍ ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഹോപ്സ് പ്ളാന്‍േറഷന്‍ 74 ആധാരങ്ങളിലൂടെ 167 ഏക്കര്‍ ഭൂമി പലര്‍ക്കായി നല്‍കി 2.4 കോടിയുടെ നേട്ടമുണ്ടാക്കിയെന്നും റവന്യൂ ഭൂമി നഷ്ടപ്പെടാനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് അന്വേഷിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി, അടൂര്‍ പ്രകാശ്, ഡോ. ബിശ്വാസ് മത്തേ, ഹോപ്സ് പ്ളാന്‍േറഷന്‍ എം.ഡി പവന്‍ പോടാര്‍, ബഥേല്‍ പ്ളാന്‍േറഷന്‍ എം.ഡി തോമസ് മാത്യു, ലൈഫ്ടൈം പ്ളാന്‍േറഷന്‍ എം.ഡി ഷീല്‍ പാണ്ഡെ എന്നിവരാണ് കേസിലെ എതിര്‍ കക്ഷികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
