മത്സരിക്കാനില്ല, ആവർത്തിച്ച് ഉമ്മൻചാണ്ടി
text_fieldsതൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥികൾക്കുള്ള മാനദണ്ഡം കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
എം.എൽ.എമാർ മത്സരിക്കേണ്ട അനിവാര്യ സാഹചര്യം ഇല്ല. ശബരിമലയിൽ സി.പി.എം പാർട്ടി അജണ്ട നടപ്പാക്കുകയായിരുന്നു. അത് എളുപ്പമല്ലെന്ന് ബോധ്യപ്പെട്ടപ്പോൾ തെറ്റുതിരുത്താൻ തുടങ്ങിയിട്ടുണ്ട്.
നട തുറന്നിട്ട് ഇപ്പോൾ ആരെയും കൊണ്ടു പോയില്ല. ശബരിമല രാഷ്ട്രീയ വിഷയമായി യു.ഡി.എഫ് കണ്ടിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
