Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസിൽ നേതൃമാറ്റം ആലോചനയിലില്ല -ഉമ്മൻ ചാണ്ടി

text_fields
bookmark_border
കോൺഗ്രസിൽ നേതൃമാറ്റം ആലോചനയിലില്ല -ഉമ്മൻ ചാണ്ടി
cancel

തിരുവനന്തപുരം: കെ.പി.സി.സിയിലെ നേതൃമാറ്റം ആലോചനയിലില്ലെന്ന് ഉമ്മൻ ചാണ്ടി. ഡി.സി.സികളിലും നേതൃമാറ്റം വേണ്ടെന്നാണ് നിലപാടെന്നും അത്തരം തീരുമാനങ്ങൾക്കുള്ള സാഹചര്യമല്ല ഇപ്പോൾ എന്നും അദ്ദേഹം പ്രതികരിച്ചു.

നേതൃമാറ്റം ഉണ്ടാവില്ലെന്ന് എ.ഐ.സി.സിയും വ്യക്തമാക്കിയിട്ടുണ്ട്. എം.പിമാർ രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈകമാൻഡാണെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം താൽക്കാലം ഉണ്ടാകില്ലെന്ന് കേരളത്തിൻെറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറും പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story