ബസ് കൂലിക്ക് രണ്ടുരൂപ പോലുമില്ലാതെ
text_fieldsആലത്തൂർ: അര നൂറ്റാണ്ട് മുമ്പ് തൃപ്പാളൂർ എന്ന കുഗ്രാമവുമായി ഉമ്മൻ ചാണ്ടിക്കുള്ള രണ്ടു ദിവസത്തെയും രണ്ടുരൂപയുടെയും ബന്ധത്തിന്റെ കഥ പഴയ കോൺഗ്രസുകാർക്കിടയിൽ സുപരിചിതമാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കെ.പി. ലോറൻസ്, യു. സേതുമാധവൻ, ഹസൻ മുഹമ്മദ്, ബാലകൃഷ്ണൻ എന്നിവരെ കണ്ട് പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യാൻ വന്നതായിരുന്നു, 1969 കാലഘട്ടത്തിൽ സംസ്ഥാന നേതാവായിരുന്ന ഉമ്മൻ ചാണ്ടി. ഇന്നത്തെ പോലെ സൗകര്യങ്ങളിലാത്ത കാലഘട്ടം. വന്ന ദിവസം തിരിച്ചുപോകാൻ കഴിയില്ല.
ഇവരിലൊരാളുടെ അവിടത്തെ വിറക് പേട്ടയോടനുബന്ധിച്ച വീട്ടിൽ പ്രവർത്തകരോടൊപ്പം അന്തിയുറങ്ങി, അടുത്ത ദിവസം പോകുമ്പോൾ ബസ് ചാർജിന് പോലും പണമില്ല. ഒടുവിൽ രണ്ടു രൂപ നൽകിയാണ് പറഞ്ഞയച്ചതെന്ന് മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ ഹസൻ മുഹമ്മദ് പങ്കുവെച്ചിരുന്നത് കോൺഗ്രസ് പ്രാദേശിക നേതാവ് തൃപ്പാളൂർ ശശി ഓർത്തെടുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

