ജനസമ്പർക്കം ചര്യയാക്കിയ ഭരണാധികാരി -പി. മുജീബ് റഹ്മാൻ
text_fieldsജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ തിരുവനന്തപുരത്തെ വസതിയിൽ ഉമ്മൻ ചാണ്ടിക്ക്
അന്ത്യോപചാരം അർപ്പിക്കാനെത്തിയപ്പോൾ
തിരുവനന്തപുരം: രാഷ്ട്രീയ നേതാവ്, ഭരണാധികാരി എന്നീ നിലകളിൽ ജനസമ്പർക്കത്തെ ജീവിതചര്യയാക്കിയ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. വിശ്രമരഹിതമായി പൊതുസേവനത്തിനായി എങ്ങനെ പ്രവർത്തിക്കാനാകുമെന്നതിന്റെ സമകാലിക മാതൃകകളിലൊരാളാണ് അദ്ദേഹം. എല്ലാ വിഭാഗക്കാരോടും മാതൃക പരമായ ബന്ധം നിലനിർത്താനും അദ്ദേഹത്തിനായി.
പുതുപ്പള്ളി ഹൗസിൽ ഉമ്മൻ ചാണ്ടിക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, തിരുവനന്തപുരം ജില്ല പ്രസിഡന്റ് എസ്. അമീൻ, പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, എച്ച്. ഷഹീർ മൗലവി, സിറ്റി പ്രസിഡന്റ് എ.എസ്. നൂറുദ്ദീൻ, നസീർഖാൻ, എം.കെ. ആസിഫ്, സക്കീർ നേമം, മുർഷിദ് അഹമ്മദ്, എ. അൻസാരി എന്നിവരും ഒപ്പമുണ്ടായിരുന്നു.

