Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലസ്​ വൺ പരീക്ഷക്ക്​...

പ്ലസ്​ വൺ പരീക്ഷക്ക്​ പിഴയില്ലാതെ ഫീസടക്കാൻ മൂന്ന്​ ദിവസം മാത്രം

text_fields
bookmark_border
പ്ലസ്​ വൺ പരീക്ഷക്ക്​ പിഴയില്ലാതെ ഫീസടക്കാൻ മൂന്ന്​ ദിവസം മാത്രം
cancel

തി​രു​വ​ന​ന്ത​പു​രം: ജൂ​ണി​ൽ ന​ട​ക്കു​ന്ന പ്ല​സ്​ വ​ൺ പ​രീ​ക്ഷ​ക്ക്​ പി​ഴ​യി​ല്ലാ​തെ ഫീ​സ​ട​ക്കാ​ൻ മൂ​ന്ന്​ ദി​വ​സം മാ​ത്രം.

മാ​ർ​ച്ച്​ 11 വ​രെ​യാ​ണ്​ പി​ഴ​യി​ല്ലാ​തെ ഫീ​സ​ട​ക്കാ​ൻ സ​മ​യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ്​​കോ​ൾ കേ​ര​ള​ക്ക് (ഓ​പ​ൺ സ്കൂ​ൾ)​ കീ​ഴി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​ഠ​ന​ത്തി​ന്​ ചേ​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​പോ​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. ഇ​തി​നി​ടെ​യാ​ണ്​ ഈ ​വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ഈ ​മാ​സം 11ന​കം പ​രീ​ക്ഷ ഫീ​സ​ട​ക്ക​ണ​മെ​ന്ന്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ വി​ഭാ​ഗം പ​റ​യു​ന്ന​ത്.

20 രൂ​പ പി​ഴ​യോ​ടെ ഈ ​മാ​സം 16 വ​രെ​യും ഓ​രോ ദി​വ​സ​ത്തി​നും അ​ഞ്ച്​ രൂ​പ അ​ധി​ക പി​ഴ​യോ​ടെ 19 വ​രെ​യും 600 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ മാ​ർ​ച്ച്​ 23 വ​രെ​യു​മാ​ണ്​ ഫീ​സ​ട​ക്കാ​നു​ള്ള സ​മ​യം നി​ശ്ച​യി​ച്ച​ത്. ജൂ​ൺ ര​ണ്ട്​ മു​ത​ൽ 18 വ​രെ​യാ​ണ്​ പ്ല​സ്​ വ​ൺ പ​രീ​ക്ഷ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ളെ​യും പ്രി​ൻ​സി​പ്പ​ൽ​മാ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​താ​ണ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​വി​ഭാ​ഗ​ത്തി​ന്‍റെ ന​ട​പ​ടി​യെ​ന്നാ​ണ്​ ആ​ക്ഷേ​പം. പ​രീ​ക്ഷ ഫീ​സ്​ പി​ഴ​യി​ല്ലാ​തെ അ​ട​യ്​​ക്കാ​നു​ള്ള സ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന്​ എ.​എ​ച്ച്.​എ​സ്.​ടി.​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജ്​ ആ​വ​ശ്യ​​​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:penaltyPlus One exams
News Summary - Only three days to pay the fee for the Plus One exam without penalty
Next Story