Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല തീർഥാടനം: കേന്ദ്രസേന ഒരു കമ്പനി മാത്രം

text_fields
bookmark_border
sabarimala
cancel

ശബരിമല: ശബരിമലയിലെ സുരക്ഷ ക്രമീകരണങ്ങൾക്ക്​ ഇക്കുറി ഒരു കമ്പനി കേന്ദ്രസേന മാത്രം. 130 പേരുടെ ദ്രുതകർമ സേനയാണ് സന്നിധാനത്ത് എത്തിയത്​. തിരക്കേറെ അനുഭവപ്പെട്ടിരുന്ന 2017വരെ ഒരു കമ്പനി സേനക്ക്​ പുറമെ പമ്പയിൽ ഒരു കമ്പനിയെക്കൂടി നിയോഗിച്ചിരുന്നു. എന്നാൽ, ഇക്കുറി പമ്പയിൽ കേന്ദ്ര ദ്രുതകർമ സേനാംഗങ്ങൾ ഉണ്ടാകില്ല.

ഇതുമൂലം പമ്പയുടെ സുരക്ഷാ ചുമതല പൊലീസിനായിരിക്കും. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലേ അതിനനുസരിച്ച് കേന്ദ്ര സർക്കാർ കൂടുതൽ സേനയെ നിയോഗിക്കുകയുള്ളൂ.

സുരക്ഷ ക്രമീകരണങ്ങൾക്ക് പുറമെ തിരക്ക് നിയന്ത്രണാതീതമാകുന്ന സാഹചര്യങ്ങളിൽ പൊലീസിനൊപ്പം കേന്ദ്രസേനയും ഇറങ്ങാറുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - only one company Central Army for Sabarimala
Next Story