ഡി.വൈ.എഫ്.ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ -ആർ. ശ്രീലേഖ
text_fieldsതിരുവനന്തപുരം: എ.ഐ.വൈ.എഫ് നടത്തിയ നിയമസഭ മാർച്ചിനുനേരെ പ്രയോഗിച്ച ജലപീരങ്കിയിൽ മലിനജലമെന്ന സി.പി.എം, സി.പി.ഐ ആരോപണത്തിനെതിരെ ബി.ജെ.പി നേതാവും മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ. ‘പൊലീസിന്റെ ജലപീരങ്കിയിൽ നിറക്കുന്നത് ഇ കോളി ധാരാളമുള്ള കരമനയാറിലെ മലിന ജലമാണ് എന്ന് ഇപ്പോഴാണ് 10 വർഷം പൊലീസിനെ നയിച്ച പ്രതിപക്ഷനേതാവ് മനസ്സിലാക്കുന്നത്! ഡി.വൈ.എഫ്.ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ...’ -ശ്രീലേഖ ചോദിച്ചു.
സമരക്കാർക്ക് നേരെ പ്രയോഗിച്ചത് ചെളിവെള്ളമാണെന്ന് ആരോപിച്ച് വെള്ളക്കുപ്പിയുമായാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കഴിഞ്ഞ ദിവസം നിയമസഭയിൽ എത്തിയത്. വിദ്യാർഥികൾക്ക് നേരെ പൊലീസ് ഉപയോഗിച്ചത് ഗുരുതര രോഗങ്ങൾ ഉണ്ടാക്കാവുന്ന വെള്ളമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി പറയണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ മഹിളാ മോർച്ചാ പ്രവർത്തകർക്ക് നേരെ പൊലീസിന്റെ ജലപീരങ്കി വാഹനമായ ‘വരുൺ’ ചീറ്റിയത് ഏതോ ഓടയിൽ നിന്ന് എടുത്ത തവിട്ടു നിറത്തിലുള്ള ദുർഗ്ഗന്ധം വമിക്കുന്ന മലിന ജലമാണെന്നും ശ്രീലേഖ പറഞ്ഞു. ‘ഇത് മാധ്യമങ്ങളിലൂടെ എല്ലാ മലയാളികളും കണ്ടതാണ്. ഞാനത് അനുഭവിക്കുകയും ചെയ്തു. മൗലികാവകാശം എന്ന നാടകത്തിൽ എൻ.എൻ. പിള്ളയുടെ ഒരു കഥാപാത്രം പറയുന്നത് ഓർമ്മ വന്നു. ‘പാപ്പൻ എന്നും പാപ്പൻ ആയിരുന്നു. പൊലീസ് എന്നും പൊലീസും ആയിരുന്നു. നേതാവ് മാറി മന്ത്രി ആയി എന്ന് മാത്രം!’ -ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു.
പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ നനഞ്ഞ ഡ്രസ്സുമായാണ് കഴിഞ്ഞ ദിവസം കെ. രാജൻ എം.എൽ.എ നിയമസഭയിൽ എത്തിയത്. ചൊറിച്ചിലുണ്ടാക്കുന്ന ചെളിവെള്ളം നിറച്ച വെള്ളമാണ് ജലപീരങ്കിയിൽ പ്രയോഗിച്ചതെന്ന് എം.എൽ.എ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘വർഗീയവാദികളോടും ക്രിമിനലുകളോടും പോലും ചെയ്യാത്ത ആക്രമണമാണ് സർക്കാർ നടത്തിയിരിക്കുന്നത്. രണ്ട് തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവർത്തകരെ വീണ്ടും നിലത്തിരുത്തി എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് നേതാക്കൾ പി.എം ശ്രീ പദ്ധതിക്കെതിരെ സംസാരിച്ചു. ഈ സമയം അവിടെയെത്തിയ ഞാൻ, അവരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് സമരം അവസാനിപ്പിക്കാൻ തുടങ്ങിയ പ്രവർത്തകർക്ക് നേരെയാണ് സി.പി.ഐയുടെ നിയമസഭ കക്ഷി നേതാവായ ഞാനുൾപ്പെടെ നിൽക്കുമ്പോൾ ഏകപക്ഷീയമായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പൊലീസ് നടപടി ചെറുതായി കാണുന്നില്ല. ബോധപൂർവം പ്രശ്നമുണ്ടാക്കാനുള്ള നീക്കമാണ് നടന്നത്. സമരം ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടാണെങ്കിൽ സർക്കാർ കാണാനിരിക്കുന്നതേ ഉള്ളൂ. ഇത് സാധാരണ സമയമല്ലെന്ന് കൂടി ഓർക്കണം. പകർച്ചവ്യാധികൾ പടരുന്ന കാലമാണ്. ആരുടെ നിർദേശപ്രകാരമാണ് വിദ്യാർഥികൾക്ക് നേരെ ചെളിവെള്ളം പ്രയോഗിച്ചത്? ഇതിന് സർക്കാർ മറുപടി പറയണം’ -കെ. രാജൻ പറഞ്ഞു.
കേരളത്തിൽ ആദ്യമായല്ല ജലപീരങ്കി പ്രയോഗിക്കുന്നതെന്നായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി. വാട്ടർ അതോറിറ്റിയിൽ നിന്നെടുത്ത വെള്ളമാണ് ജലപീരങ്കിയിൽ പ്രയോഗിച്ചതെന്നും പഴയകാലത്തെ ടാങ്കറിൽനിന്ന് എടുത്ത വെള്ളമാകാമെന്നും മന്ത്രി പ്രതികരിച്ചു. വിഷയം പരിശോധിക്കാൻ കമീഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വെള്ളം ലബോറട്ടറിയിൽ അയക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പ് നൽകുകയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

