Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: ഡ്രൈവർമാർക്കും കണ്ടക്​ടർമാർക്കും മാത്രം ശമ്പളം നൽകി

text_fields
bookmark_border
കെ.എസ്​.ആർ.ടി.സി: ഡ്രൈവർമാർക്കും കണ്ടക്​ടർമാർക്കും മാത്രം ശമ്പളം നൽകി
cancel

തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ളം മു​ട​ങ്ങി​യ​തി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ടെ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ ഡ്രൈ​വ​ര്‍, ക​ണ്ട​ക്ട​ര്‍ വി​ഭാ​ഗ​ത്തി​ന് മാ​ത്രം ശ​മ്പ​ളം ന​ല്‍കി. ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാനാ​ണ്​ ഓ​പ​റേ​റ്റി​ങ് വി​ഭാ​ഗ​ത്തി​ന് മാ​ത്ര​മാ​യി ശ​മ്പ​ളം ന​ല്‍കി​യ​ത്. ദി​വ​സ​വ​രു​മാ​ന​ത്തി​ല്‍നി​ന്ന്​ 40 കോ​ടി രൂ​പ​യാ​ണ് ശ​മ്പ​ളം ന​ല്‍കാ​ന്‍ മാ​റ്റി​െ​വ​ച്ച​ത്. സ​ര്‍ക്കാ​ര്‍ സ​ഹാ​യം ഇ​നി​യും ല​ഭി​ച്ചി​ട്ടി​ല്ല.

മെ​ക്കാ​നി​ക്ക​ല്‍, മി​നി​സ്​​റ്റീ​രി​യി​ല്‍, സൂ​പ്പ​ര്‍വൈ​സ​റി വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍ക്ക് ശ​മ്പ​ളം ന​ല്‍കി​യി​ട്ടി​ല്ല. ഇ​തി​ന്​ 29 കോ​ടി രൂ​പ കൂ​ടി വേ​ണം. അ​ല​വ​ന്‍സു​ക​ള്‍ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ന്‍ ശ​മ്പ​ള​വി​ത​ര​ണ​ത്തി​ന് 84 കോ​ടിയാ​ണ് വേ​ണ്ട​ത്. ഡീ​സ​ലി​ന് തു​ക അ​ട​ക്കു​ന്ന​ത് കു​റ​ച്ചാ​ണ് ശ​മ്പ​ളം ന​ല്‍കി​യ​ത്.

ശ​മ്പ​ളം മു​ട​ങ്ങി​യ​തി​ൽ ജീ​വ​ന​ക്കാ​ര്‍ക്കി​ട​യി​ൽ പ്ര​തി​ഷേ​ധം ക​ന​ക്കു​ക​യാ​ണ്. യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്കു​മെ​ന്ന​തി​നാ​ല്‍ ഡ്യൂ​ട്ടി ബ​ഹി​ഷ്‌​ക​രി​ച്ച് ബ​സ് മു​ട​ക്ക​രു​തെ​ന്ന് സം​ഘ​ട​ന​ക​ള്‍ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. ശ​മ്പ​ളം കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍ന്ന് നി​ര​വ​ധി ജീവനക്കാർ അ​വ​ധി​യി​ല്‍ പോ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSRTC
News Summary - Only drivers and conductors were paid salary in KSRTC
Next Story