Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലാവധി തീരാൻ ദിവസങ്ങൾ...

കാലാവധി തീരാൻ ദിവസങ്ങൾ മാത്രം, 43 പേർക്ക് ഉടൻ എസ്.ഐ നിയമനം; നിർദേശം നൽകി രമേശ് ചെന്നിത്തല

text_fields
bookmark_border
Ramesh Chennithala
cancel

തിരുവനന്തപുരം: കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സബ് ഇൻസ്പെക്ടർ (എസ്.ഐ) റാങ്ക് പട്ടികയിലുള്ള 43 പേർക്ക് കൂടി ഉടൻ നിയമനം നൽകും. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

2025 ജൂണ്‍ ഒമ്പതിനാണ് പി.എസ്.സി നടത്തിയ സബ് ഇന്‍സ്പ്ക്ടര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 2026 ജൂണ്‍ ഒമ്പതിന് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയാണ്. ഇതോടെ റാങ്ക് പട്ടികയിലുള്ളവർക്ക് ജോലി ലഭിക്കാനുള്ള അവസരം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. പി.എസ്.സി റാങ്ക് ലിസ്റ്റുകളടെ കാലാവധി സര്‍ക്കാര്‍ നീട്ടിയെങ്കിലും എസ്.ഐ റാങ്ക് പട്ടികക്ക് ബാധകമായിരുന്നില്ല. ഇതോടെയാണ് ഉദ്യോഗാര്‍ഥികള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് തങ്ങളുടെ അവസ്ഥ പങ്കുവെച്ചത്.

ഉദ്യോഗാർഥികളുടെ പരാതിയില്‍ അടിയന്തര നടപടിയുണ്ടാകണമെന്നും ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും രമേശ് ചെന്നിത്തല ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കി. അര്‍ഹതപ്പെട്ട ഒരാളുടെയും ജോലി നഷ്ടപ്പെടില്ലന്ന് ആഭ്യന്തര മന്ത്രി ഉദ്യോഗാര്‍ഥികള്‍ക്ക് ഉറപ്പു നല്‍കി. തുടര്‍ന്നാണ് 43 ഉദ്യോഗാര്‍ത്ഥികള്‍ക്ക് സബ് ഇന്‍സ്പക്ടര്‍ തസ്തികയില്‍ നിയമനം ലഭിക്കാനുള്ള സാഹചര്യമുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalapsc rank listkerala psc
News Summary - Only days left for the Rank List to expire, 43 SI to be appointed immediately
Next Story