കേരളത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ സി.പി.എമ്മിനേ സാധിക്കൂ -പിണറായി
text_fieldsകൊടുവള്ളിയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു
കോഴിക്കോട്: കേരളത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ സി.പി.എമ്മിനേ സാധിക്കൂവെന്നും കുപ്പായം മാറുന്ന ലാഘവത്തോെട കോൺഗ്രസുകാർ ബി.ജെ.പിയായി മാറുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന് ഇതിലൊരു പ്രയാസവുമില്ല. കൊടുവള്ളിയിൽ എൽ.ഡി.എഫ് സ്വതന്ത്രസ്ഥാനാർഥി കാരാട്ട് റസാഖിെൻറ തെരഞ്ഞെടുപ്പുറാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിക്കേണ്ടത് ദേശീയതലത്തിൽ നടക്കുന്ന ജനാധിപത്യസംരക്ഷണ പ്രക്ഷോഭങ്ങൾക്ക് ശക്തിപകരും. മതനിരപേക്ഷതയും ഭരണഘടനയും ഭരിക്കുന്നവർതന്നെ തകർക്കാൻ ശ്രമിക്കുേമ്പാൾ അതിനെതിരായി രാജ്യത്ത് മഹാപ്രസ്ഥാനം രൂപപ്പെട്ടുവരുന്നുണ്ട്. അത് ഇടതുപക്ഷ പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടും. വർഗീയതക്കെതിരെ പ്രതിരോധം തീർക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല എന്നുമാത്രമല്ല, വർഗീയ വിഷയങ്ങൾ ബി.ജെ.പി ഉയർത്തിക്കൊണ്ടുവരുേമ്പാൾ കോൺഗ്രസ് അതിെൻറ ഭാഗമാവുകയാണ്.
കോൺഗ്രസ് പരാജയപ്പെട്ടാൽ ബി.ജെ.പി വരുമെന്ന് പ്രചാരണമുണ്ടായിരുന്നു. അതിെൻറ സൂത്രധാരകർ ജമാഅത്തെ ഇസ്ലാമിയായിരുന്നു. കേട്ടാൽ തോന്നും ബി.ജെ.പിയെ തടയുന്നത് കോൺഗ്രസ് ആണെന്ന്. രാജ്യത്ത് ഒരിടത്തും ബി.ജെ.പിയെ തടയാൻ കോൺഗ്രസിന് ആയിട്ടില്ല. പൗരത്വനിയമത്തെ ഒറ്റക്കെട്ടായി എതിർക്കാമെന്ന് എൽ.ഡി.എഫ് പറഞ്ഞപ്പോൾ കെ.പി.സി.സി അതിനെ എതിർത്തു. കേരളം ഒറ്റക്കെട്ടായി പൗരത്വസമരത്തെ എതിർത്താൽ എന്തായിരുന്നു കുഴപ്പം. ലീഗും കോൺഗ്രസിെൻറ കൂടെനിന്നു. പിണറായി വിജയൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

