ഓൺലൈൻ ടാക്സി സമരം: ഊബർ,ഓല ഓഫിസുകളിൽ പ്രതിഷേധവുമായി ഡ്രൈവർമാർ
text_fieldsകൊച്ചി: ഊബർ, ഓല ഓൺലൈൻ ടാക്സി കമ്പനികളുടെ കൊച്ചിയിലെ ഓഫിസിൽ ഡ്രൈവർമാർ പ്രതിഷേധം നടത്തി. ഇന്നലെ മുതൽ ഓൺലൈൻ ടാക്സി ഡ്രൈവർമാർ ഓഫ് ലൈൻ സമരത്തിലാണ്. തുടർന്ന് റാപ്പിഡോയും കേരള സവാരി ഉൾപ്പെടെയുള്ള കമ്പനികൾ ഡ്രൈവർമാരുമായി ചർച്ച നടത്താമെന്ന് അറിയിച്ചിരുന്നു.എന്നാൽ ഊബർ, ഓല കമ്പനികൾ ഇതിനോട് മുഖം തിരിച്ചു. ഇതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.
സമരം ആരംഭിച്ചതിനുശേഷം വലിയ രീതിയിൽ നിരക്ക് വർധിച്ചുവെന്നും എന്നാൽ മികച്ച നിരക്ക് നൽകാൻ കഴിയുമായിരുന്നിട്ടും കമ്പനി നൽകുന്നില്ലെന്നുമാണ് ഡ്രൈവർമാരുടെ ആരോപണം. കിലോമീറ്ററിന് 20നു മുകളിൽ കമ്മീഷൻ നൽകിയിരുന്ന സ്ഥാനത്ത് 12 രൂപയാണ് തങ്ങൾക്ക് നൽകുന്നതെന്നും ഇത് അപര്യാപ്തമാണന്നും ഡ്രൈവർമാർ പറയുന്നു.
നിരക്ക് പരിഷ്കരിക്കുക, ബൈക്ക് ടാക്സി നിർത്തലാക്കുക എന്നിങ്ങനെ 11 ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡ്രൈവർമാർ സമരം ആരംഭിച്ചത്. കമ്പനികൾ അധിക കമ്മീഷൻ ഈടാക്കുകയാണെന്നാണ് ഓൺലൈൻ ടാക്സികൾ ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

