You are here

ഓൺലൈൻ ടാക്സിയുടെ മറവിൽ മയക്കുമരുന്ന് കടത്ത്; മൂന്നംഗ സംഘം പിടിയിൽ

20:06 PM
10/09/2019
drug-prathikal

ആലുവ: ഓൺ ലൈൻ ടാക്സിയുടെ മറവിൽ മയക്കുമരുന്ന് കടത്തുന്ന സംഘം എക്സൈസി‍​​െൻറ പിടിയിൽ. സംസ്‌ഥാനത്തി‍​​െൻറ വിവിധ ഭാഗങ്ങളിൽ കോളജ് വിദ്യാർഥികൾ അടക്കമുള്ളവർക്ക് മയക്കുമരുന്ന്​ എത്തിച്ച് വിൽപന നടത്തുന്ന മൂന്നംഗ സംഘമാണ് പിടിയിലായത്. ഇടുക്കി വെള്ളത്തൂവൽ തൊട്ടാപ്പുര സ്വദേശിയായ വെട്ടിക്കാട്ടിൽ വീട്ടിൽ മാഹിൻ പരീത് (23), തിരുവനന്തപുരം നെടുമങ്ങാട് കല്ലറ ഷാൻ മൻസിൽ ഷാൻ ഹാഷിം (24), കൊല്ലം പുനലൂർ സ്വദേശി ചാരുവിള പുത്തൻവീട്ടിൽ നവാസ് ഷരീഫ് (20)എന്നിവരെയാണ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്‌റ്റഡിയിലെടുത്തത്.

മാരക മയക്കുമരുന്നായ 88 നൈട്രോസെപാം ഗുളികകളാണ് ഇവരിൽനിന്ന് പിടികൂടിയത്. ഇവർ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ആഡംബര കാറും എക്സൈസ് കസ്‌റ്റഡിയിലെടുത്തു. ആലുവയിൽ കോളജ്​ വിദ്യാർഥികൾക്ക് സംഘം മയക്കുമരുന്ന് കൈമാറാൻ വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ആലുവ അമ്പാട്ടുകാവിന് സമീപം ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘം ഇവരുടെ വാഹനം തടയുകയായിരുന്നു.

പിടിക്കപ്പെടുമെന്ന് മനസ്സിലായ മൂവരും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഷാഡോ സംഘം ഇവരെ പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ സിയാദ്, ടി.അഭിലാഷ്, എക്സൈസ് ഡ്രൈവർ സുനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്‌റ്റഡിയിലെടുത്തത്. 

യുവതീയുവാക്കളെ ഇരകളാക്കി ‘മാഡ് മാക്സ് ’സംഘം
ആ​ലു​വ: ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ  ‘മാ​ഡ് മാ​ക്സ് ’എ​ന്ന ഓ​മ​ന​പ്പേ​രി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​യ മൂ​വ​ർ സം​ഘം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. നാ​ളു​ക​ളാ​യി മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തി വ​രു​ന്ന ഇ​വ​ർ ഒ​രു​മി​ച്ച് പി​ടി​യി​ലാ​വു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​ണ്. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ സം​ഘ​ങ്ങ​ളെ തു​ട​ച്ച് നീ​ക്കി, യു​വ​ത​ല​മു​റ​യെ നേ​ർ​വ​ഴി​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന്​ എ​ക്സൈ​സ് വ​കു​പ്പ് ആ​രം​ഭി​ച്ച ‘ഓ​പ​റേ​ഷ​ൻ വി​ശു​ദ്ധി’​യു​ടെ ഭാ​ഗ​മാ​യി, എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ എ.​എ​സ്. ര​ഞ്ജി​ത്തി​​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ, ആ​ലു​വ​യി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ൾ​ക്കെ​തി​രെ പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​ന്ന​തി​ന്​ ആ​ലു​വ എ​ക്സൈ​സ് റേ​ഞ്ചി​ൽ ‘ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്​​ഷ​ൻ ഷാ​ഡോ ടീം’ ​എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​ര​ത്തി​​െൻറ അ​ടി​സ്‌​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് മാ​ഡ് മാ​ക്സ് സം​ഘം വ​ല​യി​ലാ​കു​ന്ന​ത്. മു​ൻ​കൂ​ട്ടി​യു​ള്ള ഓ​ർ​ഡ​ർ പ്ര​കാ​ര​മാ​ണ് മ​യ​ക്കു​മ​രു​ന്ന്​ എ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​വ​ർ പ​റ​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന എ​ക്സൈ​സ് സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. സേ​ലം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ള്ള ഇ​വ​ർ അ​വി​ടെ​നി​ന്ന് വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന്​ വാ​ങ്ങി ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ച് കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. 
സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ഇ​വ​രു​ടെ ഇ​ര​ക​ൾ. ഇ​ത് സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ന്ന് വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Loading...
COMMENTS