Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോ​െട്ട ഓൺലൈൻ...

കോഴിക്കോ​െട്ട ഓൺലൈൻ ടാക്സികൾക്ക് പൊലീസ്​ സംരക്ഷണത്തിന്​ ഉത്തരവ്​

text_fields
bookmark_border
കോഴിക്കോ​െട്ട ഓൺലൈൻ ടാക്സികൾക്ക് പൊലീസ്​ സംരക്ഷണത്തിന്​ ഉത്തരവ്​
cancel

കൊച്ചി: കോഴിക്കോട് നഗരത്തിലെ ഓൺലൈൻ ടാക്സികൾക്ക് പൊലീസ്​ സംരക്ഷണം നൽകാൻ​ ഹൈകോടതി ഉത്തരവ്​. വിവിധ ആവശ്യങ്ങളു​ന്നയിച്ച് ഡ്രൈവർമാർ ജില്ല കലക്ടർക്ക് സമർപ്പിച്ച നിവേദനത്തിൽ രണ്ടുമാസത്തിനകം തീരുമാനമെടുക്കാനും ഡിവിഷൻബെഞ്ച്​ ഉത്തരവിട്ടു.

സി.ഐ.ടി.യു നേതൃത്വത്തിലുള്ള സംഘം തങ്ങളുടെ തൊഴിൽ അവകാശം തടസ്സപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി ഒരുകൂട്ടം ഓൺലൈൻ ടാക്സി ഡ്രൈവർമാർ സമർപ്പിച്ച ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക്​ നേരെ നിരന്തരം ആക്രമണമുണ്ടാകുന്നതായി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ​ഓൺലൈൻ ടാക്സി ൈഡ്രവർമാരെ ആക്രമിച്ചതിന് സി.ഐ.ടി.യു യൂനിയനിൽപ്പെട്ട ഡ്രൈവർമാർക്കെതിരെ 10 കേസുകൾ രജിസ്​റ്റർ ചെയ്​തതായി സിറ്റി പൊലീസ്​ കമീഷണർ കോടതിയെ അറിയിച്ചു.

കസബ, ടൗൺ പൊലീസ് സ്​റ്റേഷൻ പരിധിയിലെ ഡ്രൈവർമാർക്കെതിരെ കരുതൽ നടപടി സ്വീകരിക്കുന്നതിന്​ ആർ.ഡി.ഒക്ക് റിപ്പോർട്ട് സമർപ്പിച്ചതായും കമീഷണർ അറിയിച്ചു. തുടർന്നാണ്​ ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക്​ ആവശ്യമായ സംരക്ഷണം നൽകാൻ അധികൃതരോട്​ നിർദേശിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsOnline Taxi Attack
News Summary - Online Taxi Attack High Court -Kerala News
Next Story