Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനി പഴയ വാഹനങ്ങൾക്കും...

ഇനി പഴയ വാഹനങ്ങൾക്കും ഓൺലൈനായി നികുതി അടക്കാം

text_fields
bookmark_border
ഇനി പഴയ വാഹനങ്ങൾക്കും ഓൺലൈനായി നികുതി അടക്കാം
cancel

തിരുവനന്തപുരം: ഓൺലൈൻ സംവിധാനം വഴി എല്ലാ മോട്ടോർ വാഹനങ്ങൾക്കും നികുതി അടക്കാനുള്ള സംവിധാനം ബുധനാഴ്​ച മുതൽ നിലവിൽവരും. പുതിയ വാഹനങ്ങളുടെ നികുതി സ്വീകരിക്കാൻ മാത്രമായിരുന്നു ഇതുവരെ ഓൺലൈൻ സംവിധാനം ഉണ്ടായിരുന്നത്. പഴയ വാഹനങ്ങളുടെ നികുതി അടക്കാൻ ഓഫിസുകളിലെ കൗണ്ടറുകളിൽ എത്തണമായിരുന്നു. ഇൻറർനെറ്റ് സൗകര്യം ഉണ്ടെങ്കിൽ ഇനിമുതൽ വീട്ടിലിരുന്നും മോട്ടോർ വാഹന വകുപ്പി​​െൻറ വെബ്സൈറ്റ് വഴി നികുതി അടക്കാം.

ഇൻറർനെറ്റ് സൗകര്യമില്ലാത്തവർക്ക് അക്ഷയ സ​​െൻററുകളും ഇ- സേവന കേന്ദ്രങ്ങൾ വഴിയും നികുതി അടക്കാം. മോട്ടോർ വാഹന വകുപ്പി​​െൻറ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുമ്പോൾ ഇൻഷുറൻസ്​ പോളിസി സർട്ടിഫിക്കറ്റും വാഹന തൊഴിലാളികൾക്കുള്ള ക്ഷേമനിധിയുടെ വിഹിതം അടച്ചതി​​െൻറ രസീതും സ്​കാൻ ചെയ്ത് അപ്​ലോഡ് ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനായി നികുതി അടച്ചുകഴിഞ്ഞാൽ വാഹന ഉടമക്ക്​ താൽക്കാലിക രസീത് അപ്പോൾതന്നെ സ്വയം പ്രി​​ൻറ്​ ചെയ്​തെടുക്കാം.

അതിനുശേഷം ബന്ധപ്പെട്ട ഓഫിസിൽ അനുബന്ധ കാര്യങ്ങൾ പരിശോധിച്ച് അംഗീകാരമായിട്ടുണ്ടെങ്കിൽ നികുതി അടച്ചതി​​െൻറ ലൈസൻസ്​ (ടാക്സ്​ ലൈസൻസ്​) ബന്ധപ്പെട്ട ഓഫിസിൽനിന്ന് ഏഴു ദിവസത്തിനകം സ്വയം പ്രിൻറ് ചെയ്തെടുക്കാം. ഏഴു ദിവസത്തിനകം പ്രിൻറ് എടുക്കാൻ സാധിക്കുന്നില്ലെങ്കിൽ വാഹന ഉടമ താൽക്കാലിക രസീത്​ സഹിതം ബന്ധപ്പെട്ട റീജ്യനൽ ട്രാൻസ്​പോർട്ട് ഓഫിസർ/ജോയൻറ് റീജ്യനൽ ട്രാൻസ്​പോർട്ട് ഓഫിസറെ സമീപിക്കണം. വാഹന ഉടമയുടെ ഇ^മെയിൽ മേൽവിലാസം നൽകിയാൽ നികുതി അടച്ചതി​​െൻറ വിവരങ്ങൾ ഇ^മെയിൽ വഴിയും ലഭ്യമാക്കുമെന്ന് ഗതാഗതകമീഷണർ അറിയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:online taxold vehicle
News Summary - online tax payment for old vehicle
Next Story